Criticism | പിവി അന്‍വര്‍ സംഘപരിവാറിന്റെ കോടാലിയായി മാറിയെന്ന് വികെ സനോജ്
● മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരാള്‍ ഭരണകക്ഷി എംഎല്‍എയായി തുടരുന്നത് ഭൂഷണമല്ല
● വ്യാജ ആരോപണങ്ങളുടെ തേരാളിയായി അന്‍വര്‍ മാറിയിരിക്കുന്നു
കണ്ണൂര്‍: (KVARTHA) പി വി അന്‍വര്‍ എംഎല്‍എ സംഘ് പരിവാറിന്റെ കോടാലിയായി മാറിയിരിക്കുകയാണെന്ന വിമര്‍ശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുന്ന അന്‍വര്‍ മന്ത്രി മുഹമ്മദ് റിയാസിനെയും അപമാനിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതു രാഷ്ട്രീയത്തെ തകര്‍ക്കാനും സംഘപരിവാര്‍ ശക്തികളെ സഹായിക്കാനുമാണ് അന്‍വര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും സനോജ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരാള്‍ ഭരണകക്ഷി എംഎല്‍എയായി തുടരുന്നത് ഭൂഷണമല്ല. വ്യാജ ആരോപണങ്ങളുടെ തേരാളിയായി അന്‍വര്‍ മാറിയിരിക്കുന്നു. മറുനാടന്‍ മലയാളിയിലെ ഷാജഹാന്‍ സ്‌കറിയയുടെ മറ്റൊരു പതിപ്പായി മാറിയിരിക്കുകയാണ് പി വി അന്‍വര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷം അന്‍വറിന്റെ ആരോപണങ്ങളെ ആഘോഷിക്കുന്നു. അന്‍വറിനെ പ്രതിരോധിക്കാന്‍ ഡി വൈ എഫ് ഐ ശക്തമായി രംഗത്തുണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.
#KeralaPolitics #IndianPolitics #BJP #DYFI #PVAnwar #LeftvsRight