Event | പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 27 ന് കണ്ണൂരില്‍ തുടങ്ങും, കവി സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും
കണ്ണൂര്‍: (KVARTHA) പുരോഗമന കലാസാഹിത്യ സംഘം (Purogamana Kala Sahitya Sangham) പതിമൂന്നാമത് സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 27, 28 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ എന്‍ജിഒ യൂനിയന്‍ ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ (Press Conference) അറിയിച്ചു.
സംസ്ഥാനത്തെ 3000 യൂനിറ്റുകളില്‍ നിന്നായി 600ലേറെ പ്രതിനിധികള്‍ പങ്കെടുക്കും. ഇതിനു പുറമേ സംസ്ഥാനത്തെ പുറത്തു നിന്നുള്ള സൗഹാര്‍ദ പ്രതിനിധികളും സമാന സംഘടനയില്‍ ഉള്‍പെട്ടവരും പങ്കെടുക്കും.
ഇ കെ നായനാര്‍ അകാഡമിയില്‍ 27ന് രാവിലെ കവിയും കേരള സാഹിത്യ അകാഡമി പ്രസിഡന്റുമായ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സംവിധായാകന്‍ ഷാജി എന്‍ കരുണ്‍ അധ്യക്ഷനാകും. കഥാകൃത്ത് ടി പത്മനാഭന്‍, എം മുകുന്ദന്‍, കമന്‍ ആദവന്‍, ദീക്ഷണ്യ, വിജയലക്ഷ്മി, സുനില്‍ പി ഇളയിടം, കമല്‍, ടി ഡി രാമകൃഷ്ണന്‍, എം സ്വരാജ്, എം വി ജയരാജന്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കലാസാഹിത്യ മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കല്‍, പ്രതിനിധി സമ്മേളനം പ്രവര്‍ത്തന റിപോര്‍ട് അവതരണം എന്നിവ നടക്കും. 28ന് രാവിലെ ഭാവി പ്രവര്‍ത്തന രൂപരേഖ, പുതിയ കമിറ്റി രൂപികരണം എന്നിവ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ വി സുമേഷ് എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ എം കെ മനോഹരന്‍ നാരായണന്‍ കാവുമ്പായി, ഡോ. ജിനേഷ് കുമാര്‍ എരമം, കെ ടി ശശി, ടി പി വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
#KeralaLiterature #Sachidanandan #Kannur #Writers #Artists #CulturalEvent