Accident | ലോറികള്‍ കൂട്ടിയിടിച്ച് റെയില്‍വേ ട്രാകിലേക്ക് മറിഞ്ഞ് അപകടം; 2 ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

 


ADVERTISEMENT

പുനലൂര്‍: (www.kvartha.com) ലോറികള്‍ കൂട്ടിയിടിച്ച് റെയില്‍വേ ട്രാകിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്ക് ഗുരുതര പരിക്ക്. മിനി ലോറി ഡ്രൈവര്‍ കാരക്കുടി സ്വദേശി മുരുകന്‍ (40), ലോറി ഡ്രൈവര്‍ കുളത്തൂര്‍ സ്വദേശി വായ്പൂരി (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ കോട്ടവാസലില്‍ എസ് വളവിന് സമീപം വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് അപകടം.

Aster_MIMS

ഈ സമയത്ത് ലൈനില്‍ ട്രെയിനുകള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റ് ദുരന്തങ്ങള്‍ ഒഴിവായി. കേരളത്തില്‍ ചരക്കിറക്കിയിട്ട് തമിഴ്‌നാട്ടിലേക്ക് പോയ ടോറസും എതിരെ വന്ന മിനി ലോറിയുമാണ് അപകടത്തിലായത്. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിച്ച് നിയന്ത്രണംവിട്ട് പാതയില്‍നിന്ന് അമ്പതടിയോളം താഴ്ചയിലുള്ള കൊല്ലം-ചെങ്കോട്ട റെയില്‍വേ ട്രാകിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Accident | ലോറികള്‍ കൂട്ടിയിടിച്ച് റെയില്‍വേ ട്രാകിലേക്ക് മറിഞ്ഞ് അപകടം; 2 ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

വാഹനങ്ങളില്‍ കുടുങ്ങിയ ഡ്രൈവര്‍മാരെ കാബിന്‍ പൊളിച്ച് പുറത്തെടുത്തു. ഇവരെ പാളയംകോട്ട മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: News, Kerala, Accident, Injured, Police, Medical College, Punalur: Two drivers injured in accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia