ടിപി വധത്തെ പ്രതിരോധിക്കാന്‍ ലഘുലേഖയുമായി സിപിഎം രംഗത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ടിപി വധത്തെ പ്രതിരോധിക്കാന്‍ ലഘുലേഖയുമായി സിപിഎം രംഗത്ത്
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായിരിക്കുന്ന പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ ലഘുലേഖയുമായി സിപിഎം രംഗത്ത്‌. സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വമാണ്‌ ലഘുലേഖയുമായി രംഗത്തെത്തിയിരിക്കുന്നത്.
ചന്ദ്രശേഖരന്‍ വധവും സിപിഐ(എം) വിരുദ്ധ പ്രചാരണവും' എന്ന ലഘുലേഖയാണ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്. 

പാര്‍ലമെന്ററി വ്യാമോഹമാണ് ചന്ദ്രശേഖരന്‍ പാര്‍ട്ടി വിടാന്‍ കാരണമെന്ന ധ്വനിയാണ് വാക്കുകളില്‍. തിരികെക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. ജീവനു ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും സംരക്ഷണം നല്‍കാന്‍ തയാറാകാതിരുന്ന സംസ്ഥാന സര്‍ക്കാരും ടിപി വധത്തിന് ഉത്തരവാദികളാണ്. 

കൊല യുഡിഎഫ് മുന്‍കൂട്ടി അറിഞ്ഞിട്ടുണ്ടോയെന്ന് സംശയിക്കണം തുടങ്ങിയ ആരോപണങ്ങളാണ്‌ ലഘുലേഖയില്‍. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി മോഹനന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മറ്റൊരു ലഘുലേഖയും പുറത്തിറക്കിയിട്ടുണ്ട്.

English Summery
Publication to protest party on TP murder
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia