പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ പി എസ് സി; ജൂണ്‍ മുതല്‍ പുനരാരംഭിച്ചേക്കും

 


തിരുവനന്തപുരം: (www.kvartha.com 05.05.2020) അപേക്ഷകരില്‍ നിന്ന് ഉറപ്പുവാങ്ങിയ പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ പി എസ് സി യോഗത്തിന്റെ തീരുമാനം. സംസ്ഥാനത്ത് ലോക് ഡൗണ്‍ അവസാനിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കും. അതേസമയം ജൂണ്‍മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അപേക്ഷകര്‍ കുറവുള്ള തസ്തികകളില്‍ ഓണ്‍ലൈന്‍ പരീക്ഷയായി നടത്തും.

ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള പരീക്ഷ ആദ്യഘട്ടത്തില്‍ തന്നെ നടത്താനാവുമോ എന്ന് പരിശോധിക്കാനായി നിര്‍ദേശം നല്‍കി. 11,000-ത്തോളം അപേക്ഷകരാണുള്ളത്. അതിനാല്‍ പി എസ് സിയുടെ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍മാത്രം ഉപയോഗിച്ച് പരീക്ഷ നടത്താന്‍ കഴിയില്ല. അതിനായി എന്‍ജിനിയറിങ് കോളേജുകളിലെ സൗകര്യം കൂടി ഉപയോഗപ്പെടുത്തി ഓണ്‍ലൈനില്‍ നടത്താനും ശ്രമിക്കും. ലോക് ഡൗണിനെ തുടര്‍ന്ന് 62 തസ്തികകള്‍ക്കായി നിശ്ചയിച്ച 26 പരീക്ഷകളാണ് പി എസ് സിക്കു മാറ്റിവെക്കേണ്ടി വന്നത്.

പരീക്ഷകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ പി എസ് സി; ജൂണ്‍ മുതല്‍ പുനരാരംഭിച്ചേക്കും

Keywords:  Thiruvananthapuram, News, Kerala, PSC, Examination, Lockdown, PSC Exams will be conducted on preference basis
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia