Protest | 'തെരുവ് നായകളെ പേടിച്ച് ഭൂമിയിലൂടെ നടക്കാനാവുന്നില്ല'; ചങ്ങലയുമായി മരത്തില്‍ കയറി വേറിട്ടൊരു ഒറ്റയാള്‍ സമരം
Sep 14, 2022, 17:49 IST
കണ്ണൂര്‍: (www.kvartha.com) തെരുവ് നായ ശല്യം തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിന് മുമ്പില്‍ ഒറ്റയാള്‍ സമരം. പ്രശസ്ത ശില്‍പിയും കലാകാരനുമായ സുരേന്ദ്രന്‍ കൂക്കാനമാണ് വേറിട്ട പ്രതിഷേധവുമായി കലക്ടറേറ്റിന് മുന്‍പിലെത്തിയത്. ഒരു കയ്യില്‍ ചങ്ങലയുമായി മരത്തിന് മുകളിലായിരുന്നു സമരം. തെരുവ് നായകളെ പേടിച്ച് ഭൂമിയിലൂടെ നടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മനുഷ്യര്‍ക്ക് മരത്തില്‍ അഭയം തേടേണ്ട അവസ്ഥയാണെന്ന് പ്രഖ്യാപിച്ചായിരുന്നു സമരം.
എന്നാല്‍ താന്‍ തെരുവുനായകളെ കൊല്ലാന്‍ അനുകൂലിക്കുന്നില്ലെന്നും അവയെ നിയന്ത്രിച്ചു പേവിഷബാധയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതിനെതിരെയാണ് സമരം നടത്തുന്നതെന്നും സുരേന്ദ്രന്‍ കൂക്കാനം പറഞ്ഞു. നേരത്തെ നിരവധി സാമൂഹിക പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് സുരേന്ദ്രന്‍ കൂക്കാനം സമരം നടത്തിയിട്ടുണ്ട്.
തന്റെ ശരീരത്തില്‍ ചിത്രങ്ങള്‍ വരച്ചു കൊണ്ട് കൂക്കാനം സര്‍ഗാത്മക പ്രതിഷേധം നടത്തിയിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതികിട്ടാനും, സ്ത്രീ പീഡനം, വാളയാര്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, വന നശീകരണം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉയര്‍ത്തി കാട്ടിയായിരുന്നു കൂക്കാനത്തിന്റെ ഒറ്റയാള്‍ സമരം.

You Might Also Like:
Keywords: Latest-News, Kerala, Kannur, Top-Headlines, Protest, Stray-Dog, Dog, Animals, Protest Against Stray Dog Menace.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.