Death | നായ കുറുകെ ചാടിയുണ്ടായ ബൈക് അപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു
Sep 14, 2022, 12:06 IST
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) നായ കുറുകെ ചാടിയുണ്ടായ ബൈക് അപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന 25 കാരന്‍ മരിച്ചു. കുന്നത്തുകാല്‍ സ്വദേശി എ എസ് അജിന്‍ ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച അരുവിയോട് ജംഗ്ഷനിലാണ് നായ കുറുകെ ചാടി യുവാവ് അപകടത്തില്‍പെട്ടത്. അജിന്‍ ബൈകില്‍ പോകുന്ന സമയത്ത് നായ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. ഈ സമയം പെട്ടെന്ന് വാഹനത്തിന്റെ ബാലന്‍സ് തെറ്റി മുന്നിലെത്തിയ മറ്റൊരു ബൈകുമായി അജിന്റെ വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അജിനെ കാരക്കോണം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നുന്നെങ്കിലും രക്ഷിക്കാനായില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.