പയ്യന്നൂര്‍: (www.kvartha.com 01.11.2014) രാമന്തളി പഞ്ചായത്തില്‍ നേവല്‍ അക്കാദമി വീണ്ടും 500 ഏക്കര്‍ ഭൂമി എറ്റെടുക്കാനുള്ള നീക്കത്തിന് എതിരെ രാമന്തളിയില്‍ ജനങ്ങള്‍ പുന്നകടവ് മുതല്‍ എട്ടികുളം ബീച്ച് വരെ 18 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മനുഷ്യ ചങ്ങല തീര്‍ത്തു. ശനിയാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധ മനുഷ്യ ചങ്ങലയില്‍ ആയിരങ്ങള്‍ കണ്ണികളായി.
30 വര്‍ഷങ്ങള്‍ക്കു മുമ്പ് വെറും 500 ഏക്കര്‍ ചോദിച്ചു വന്ന് 2,300 ഏക്കര്‍ കവര്‍ന്നെടുത്ത നാവിക അക്കാദമി വീണ്ടും 500 ഏക്കര്‍ കൂടി കയ്യടക്കാനുള്ള ഗൂഢനീക്കത്തിലാണ്. അങ്ങനെ ക്രമേണ രാമന്തളി ഗ്രാമപഞ്ചായത്ത് മുഴുവന്‍ വിഴുങ്ങാനുള്ള കുടിലതന്ത്രമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നും ഏഴിമല ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. എവിടെ നിന്നോ വരുന്നവര്‍ക്കു കോല്‍ക്കളി കളിക്കാനും പന്ത് ഉരുട്ടാനുമുള്ളതല്ല തങ്ങളുടെ നെഞ്ചകവും ജീവിതവുമെന്നു ജനങ്ങള്‍ ഉറപ്പിച്ചു തന്നെ പ്രഖ്യാപിച്ചു.
പിറന്ന മണ്ണില്‍ നിന്നും കുടിയിറക്കുമെന്നു ബോധ്യമായ ജനങ്ങള്‍ സര്‍വ വിദ്വേഷങ്ങളും മാറ്റി വച്ചു ഒരൊറ്റ ചങ്ങലയിലെ വിടര്‍ത്താനാവാത്ത കരുത്തുറ്റ കണ്ണികളായി മാറുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Kasaragod, Kannur, Kerala, Ezhimala, Naval Acadamy, Kerala, Protest, Natives.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.