Protest turned violent | മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണം: പ്രതിഷേധവുമായി തെരുവിലിറങ്ങിയ സമരക്കാരെ വളഞ്ഞിട്ട് തല്ലി പൊലീസ്; സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിനും പരിക്ക്
Jul 2, 2022, 17:11 IST
കോഴിക്കോട്: (www.kvartha.com) ആവിക്കല്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയ സമരക്കാരെ വളഞ്ഞിട്ട് തല്ലി പൊലീസ്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സ്ത്രീകള്‍ ഉള്‍പെടെ നൂറുകണക്കിന് ആള്‍ക്കാരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പൊലീസ് സ്ഥാപിച്ച ബാരികേഡുകള്‍ മറിച്ചിടുകയും കല്ലെറിയുകയും ചെയ്ത സമരക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലാതികൊണ്ട് സമരക്കാരെ പൊലീസ് വളഞ്ഞിട്ട് തല്ലി. സംഘര്‍ഷത്തില്‍ 17 പ്രതിഷേധകാര്‍ക്കും ഒരു പൊലീസുകാരനും പരിക്കേറ്റു.
ബാരികേഡുകള്‍ മറികടക്കാന്‍ ശ്രമിച്ചാല്‍ വീണ്ടും ലാതി ചാര്‍ജുണ്ടാകുമെന്ന് സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ജനകീയ സമിതി ഭാരവാഹികള്‍ തത്കാലത്തേക്ക് പിരിഞ്ഞുപോകാമെന്ന് പറഞ്ഞിട്ടും മടങ്ങിപ്പോകാന്‍ പ്രദേശവാസികള്‍ തയാറായില്ലെന്നും ആരോപണമുണ്ട്.
ഇതിന് മുമ്പും പ്ലാന്റിനെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. സര്‍വേ നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ എത്തിയാല്‍ എന്ത് വിലകൊടുത്തും തടയുമെന്ന് പ്രദേശവാസികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപോര്‍ടുണ്ട്. ജനപ്രതിനികളോടു പോലും കൂടിയാലോചിക്കാതെയാണ് കോര്‍പറേഷന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ളയ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണം: സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ക്കും പൊലീസുകാരനും പരിക്ക്
Keywords: Protest against construction of sewage treatment plant turns violent. News, Kerala, Top-Headlines, Violence, Police, Case, Report, Corporation, Plant, Barikked.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.