ഹിജാബ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ണാടക സര്‍കാരിനോട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
Feb 22, 2022, 10:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 22.02.2022) വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി പിന്‍വലിക്കണമെന്ന് പ്രമുഖ മുസ്ലീം പണ്ഡിതനും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കര്‍ണാടക സര്‍കാരിനോട് ആവശ്യപ്പെട്ടു.
മറ്റ് മതങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താത്തതിനാല്‍ ഹിജാബ് നിരോധനം വിവേചനത്തിന് തുല്യമാണെന്ന് മുസ്ലിയാര്‍ പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങള്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തും. അതിനാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഖുകാര്‍ക്ക് എല്ലാ സ്ഥലങ്ങളിലും തലപ്പാവ് ധരിക്കാന്‍ അനുവാദമുണ്ടെന്നും കന്യാസ്ത്രീകള്‍ക്ക് അവരുടെ മതപരമായ വസ്ത്രം ധരിക്കാന്‍ അനുവാദമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നെ എന്തിനാണ് ഒരു വിഭാഗത്തിന് മാത്രം ആ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയത്? അദ്ദേഹം ചോദിച്ചു.
സിഖുകാര്‍ക്ക് എല്ലാ സ്ഥലങ്ങളിലും തലപ്പാവ് ധരിക്കാന്‍ അനുവാദമുണ്ടെന്നും കന്യാസ്ത്രീകള്‍ക്ക് അവരുടെ മതപരമായ വസ്ത്രം ധരിക്കാന്‍ അനുവാദമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നെ എന്തിനാണ് ഒരു വിഭാഗത്തിന് മാത്രം ആ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയത്? അദ്ദേഹം ചോദിച്ചു.
Keywords: Thiruvananthapuram, News, Kerala, Government, Karnataka, Prominent Muslim scholar, Hijab, Prominent Muslim scholars urges states to lift hijab curbs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.