Deputation Period Extended | പ്രിയ വര്‍ഗീസിന്റെ ഡെപ്യൂടേഷന്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി
Aug 9, 2022, 12:43 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഡെപ്യൂടേഷന്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. കേരള വര്‍മ കോളജ് മലയാള വിഭാഗം അസി. പ്രഫസറായിരുന്ന പ്രിയ വര്‍ഗീസ് ഭാഷാ ഇന്‍സ്റ്റിറ്റിയൂടില്‍ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
സേവന കാലാവധി ജൂലൈ ഏഴിന് അവസാനിച്ചിരിക്കെയാണ് പ്രിയ വര്‍ഗീസിന് പദവി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കിയിരിക്കുന്നത്. 2021 ജൂണ്‍ 22നാണ് പ്രിയ വര്‍ഗീസിനെ ഭാഷാ ഇന്‍സ്റ്റിറ്റിയൂടിലെ അസി. ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂടേഷന്‍ വ്യവസ്ഥയില്‍ നിയമിച്ചത്. പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയറ്റ് പ്രഫസര്‍ നിയമനത്തിന് ഒന്നാം റാങ്ക് നല്‍കിയെന്ന പരാതിയില്‍ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ നവംബറില്‍ വിസിയുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുന്‍പ് പ്രിയ വര്‍ഗീസിന് അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന്, മാറ്റിവച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞ മാസം കൂടിയ സിന്‍ഡികറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.
Keywords: Thiruvananthapuram, News, Kerala, Chief Minister, Priya Varghese, Complaint, Priya Varghese's deputation period extended.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

