അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

 


ADVERTISEMENT

കോട്ടയം: (www.kvartha.com 04.05.2014) തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിത കാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസുടമകളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടത്തിയത്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ എന്നീ സംഘടനകളുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുകയെന്ന് ചര്‍ച്ചയ്ക്ക് ശേഷം തിരുവഞ്ചൂര്‍ വ്യക്തമാക്കി.

അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു
മിനിമം ചാര്‍ജ് എട്ട് രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടുക, സ്വകാര്യ ബസ് പെര്‍മിറ്റ് നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബസുടമകള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിച്ചത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kottayam, Bus, Strike, Kerala, Private Bus, Minister, Oommen Chandy, Meeting, 
Private bus strike withdrawn. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia