സ്വകാര്യ ബസ് വ്യവസായം വലിയ പ്രതിസന്ധിയില്‍: സര്‍കാരിന്റെ അടിയന്തിര ഇടപെടല്‍ പ്രതീക്ഷിച്ച് ഉടമകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വടക്കഞ്ചേരി: (www.kvartha.com 26.05.2021) കോവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് മുന്നോട്ട് പോവുന്നത്. വ്യവസായ മേഖലകളെ വന്‍ തകര്‍ച്ചയിലേക്കാണ് എത്തിച്ചത്. സ്വകാര്യ ബസ് മേഖലയും വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ കഴിഞ്ഞ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാലും ബസ് സര്‍വീസുകള്‍ പഴയ പോലെ കൊണ്ട് പോകാന്‍ പ്രയാസകരമെന്ന് ബസ് ഉടമകള്‍ പറയുന്നു. ഇത്രയും കാലം ബസുകള്‍ ഓടാനാകാതെ ഷെഡില്‍ കയറ്റിയിട്ടതിനാല്‍ സ്റ്റാര്‍ട്ടാകാന്‍ തന്നെ മെയിന്റനന്‍സ് വര്‍ക്കുകള്‍ നടത്തണം. 
Aster mims 04/11/2022

ടയറുകളുടെ സ്ഥിതി പരിതാപകരമാണ്. ബാറ്ററി വര്‍കാവില്ല. സീറ്റുകളെല്ലാം എലി കടിച്ച് നശിപ്പിച്ചു. മറ്റു ഇഴജന്തുക്കളും ബസിനുള്‍വശം താവളമാക്കിയിരിക്കുകയാണ്. ഷെഡില്‍ കയറ്റിയിട്ടിട്ടുള്ള ബസുകളുടെ സ്ഥിതിയാണിതെല്ലാം. സര്‍കാറിന്റെ ഭാഗത്തു നിന്നുള്ള അടിയന്തിര ഇടപെടലുകള്‍ മൂലമല്ലാതെ ബസ് വ്യവസായം മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് തൃശൂര്‍-ഗോവിന്ദാപുരം റൂട്ടിലെ ബസ് ഉടമയായ നവീന്‍ കീര്‍ത്തനത്തിന്റെ അഭിപ്രായം. കോവിഡ് കാലത്തെ നഷ്ടങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകണം.

സ്വകാര്യ ബസ് വ്യവസായം വലിയ പ്രതിസന്ധിയില്‍: സര്‍കാരിന്റെ അടിയന്തിര ഇടപെടല്‍ പ്രതീക്ഷിച്ച് ഉടമകള്‍

കോവിഡിന്റെ അതിവ്യാപനവും ലോക് ഡൗണ്‍ നിയന്ത്രണങ്ങളും കാരണം ഏറെ ഗതികേടിലായ വിഭാഗങ്ങളില്‍ ഒന്നാണ് ബസ് ഉടമകള്‍. മറ്റു വരുമാനമില്ലാത്ത ബസുടമകള്‍ തൊഴിലാളികളെക്കാള്‍ ദുരിതത്തിലാണിപ്പോള്‍. സ്ഥലം വിറ്റും ആഭരണങ്ങള്‍ പണയപ്പെടുത്തിയും വായ്പ എടുത്തുമൊക്കെയാണ് പലരും ബസ് വാങ്ങിയത്. ഉടമകള്‍ തന്നെയാണ് പല ബസിലും ഡ്രൈവറും കണ്ടക്ടറുമൊക്കെ.
ഇന്‍ഷൂറന്‍സ് നീട്ടി നല്‍കാനുമുള്ള നടപടിയുണ്ടാകണമെന്നും ബസുടമകള്‍ പറയുന്നു. 

ഇന്‍ഷൂറന്‍സ് അടച്ചാല്‍ തന്നെ അത്ര പോലും കളക്ഷന്‍ കിട്ടാന്‍ വഴിയില്ല. ഇന്‍ഷൂറന്‍സ് അതോറിറ്റി കേന്ദ്രസര്‍കാരാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ സമര്‍ദം ചെലുത്തി ആനുകൂല്യങ്ങള്‍ അനുവദിക്കണം. കണക്കുകൂട്ടലുകള്‍ തെറ്റിച്ചുള്ള ഡീസല്‍ വില വര്‍ധനയുമായി ബസ് സര്‍വീസ് നടത്തികൊണ്ടു പോവുക ശ്രമകരമാണ്. വലിയ പ്രതിസന്ധിയില്‍ ജീവിതം വഴി മുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ് ബസ് ഉടമകളില്‍ മിക്കവരും. സര്‍കാരിന്റെ അടിയന്തിര ഇടപെടല്‍ അധികം വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.

Keywords:  News, Kerala, Bus, Lockdown, COVID-19, Private bus industry in crisis: Bus owners expect immediate government intervention
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script