കാണാതായ വൈദികന്റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തി; സിസിടിവി ഓഫ് ചെയ്ത നിലയില്‍

 


ADVERTISEMENT

കോട്ടയം: (www.kvartha.com 22.06.2020) കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് എടത്വ സ്വദേശിയായ വൈദികനെ കാണാതായെന്ന വിവരം പൊലീസിനു ലഭിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വികാരിയുടെ മുറിയുടെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു.

മൊബൈല്‍ ഫോണ്‍ നിശബ്ദമാക്കി വച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലാണ്. അതേസമയം സിസിടിവി വൈദികന്‍ സ്വയം ഓഫ് ചെയ്തതാണെന്നാണു വിവരം. പള്ളിയില്‍ അടുത്തിടെ തീപിടിത്തമുണ്ടായി ചില രേഖകള്‍ കത്തിനശിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വൈദികന്‍ മാനസിക സമര്‍ദത്തിലായിരുന്നാതായും വിവരമുണ്ട്. കൂടാതെ ഇടവകയില്‍നിന്ന് വൈദികന്‍ സ്ഥലംമാറ്റത്തിന് അഭ്യര്‍ഥിച്ചിരുന്നതായും സൂചനയുണ്ട്.

കാണാതായ വൈദികന്റെ മൃതദേഹം പള്ളിമുറ്റത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തി; സിസിടിവി ഓഫ് ചെയ്ത നിലയില്‍

Keywords: Kottayam, News, Kerala, CCTV, Priest, Death, Found Dead, Well, Police, Mobile Phone, Priest found dead in well of church in Kerala
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia