3 ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി കണ്ണൂരിലെത്തി

 


കണ്ണൂര്‍: (www.kvartha.com 21.12.2021) മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാഷ്ട്രപതിക്ക് ഊഷ്മള വരവേല്‍പ്പാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയത്. ഉച്ചക്ക് 12.35 മണിയോടെയാണ് ഇന്‍ഡ്യന്‍ വ്യോമ സേനയുടെ വിമാനത്തില്‍ രാഷ്ട്രപതി മട്ടന്നൂരില്‍ ഇറങ്ങിയത്.  

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്‌റ്റെര്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, സംസ്ഥാന പൊതുഭരണ വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി കെ ആര്‍ ജ്യോതിലാല്‍, ഇന്‍ഡ്യന്‍ നാവിക അകാഡമി റിയര്‍ അഡ്മിറല്‍ എ എന്‍ പ്രമോദ്, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ, കീഴല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. 

3 ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി കണ്ണൂരിലെത്തി

ഭാര്യ പ്രഥമ വനിത സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവര്‍ക്ക് ഒപ്പമാണ് രാഷ്ട്രപതി കണ്ണൂരില്‍ എത്തിയത്. തുടര്‍ന്ന് ഹെലികോപ്‌റ്റെര്‍ മാര്‍ഗം കാസര്‍കോട് പെരിയയില്‍ നടക്കുന്ന കേരള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനായി തിരിച്ചു. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റെര്‍ എന്നിവര്‍ രാഷ്ട്രപതിയുടെ ഒപ്പം പെരിയയിലേക്ക് ഹെലികോപ്‌റ്റെറില്‍ പോയി. 3.30 മണിക്ക് നടക്കുന്ന ബിരുദദാന ചടങ്ങിന് ശേഷം തിരിച്ച് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊച്ചി നേവല്‍ എയര്‍ബേസിലെത്തും. 22ന് രാവിലെ 9.50 മണിക്ക് ദക്ഷിണ മേഖലാ നാവിക കമാന്‍ഡിന്റെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുക്കും. 

തുടര്‍ന്ന് വിക്രാന്ത് സെല്‍ സന്ദര്‍ശിക്കും. 23ന് രാവിലെ 10.20 മണിക്ക് കൊച്ചിയില്‍ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാവിലെ 11.30 മണിക്ക് പൂജപ്പുരയില്‍ പി എന്‍ പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനം രാഷ്ട്രപതി നിര്‍വഹിക്കും. 24ന് രാവിലെ രാജ്ഭവനില്‍ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 9.50 മണിക്ക് അവിടെ നിന്ന് ഡെല്‍ഹിയിലേക്ക് തിരിക്കും.

Keywords:  Kannur, News, Kerala, Ram Nath Kovind, Visit, Helicopter, President, President Ram Nath Kovind arrived in Kannur for 3 days visit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia