പിസി ജോര്‍ജ്ജിന്റെ സമുദായ പരാമര്‍ശം ഏറെ വേദനിപ്പിച്ചു: ടിഎന്‍ പ്രതാപന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പിസി ജോര്‍ജ്ജിന്റെ സമുദായ പരാമര്‍ശം ഏറെ വേദനിപ്പിച്ചു: ടിഎന്‍ പ്രതാപന്‍
കൊച്ചി: പിസി ജോര്‍ജ്ജിന്റെ സമുദായ പരാമര്‍ശം തന്നെ ഏറേ വേദനിപ്പിച്ചതായി ടി.എന്‍ പ്രതാപന്‍. മല്‍സ്യത്തൊഴിലാളി കുടുംബാംഗമായ ടിഎന്‍ പ്രതാപന്‍ സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടരുതെന്ന പിസി ജോര്‍ജ്ജിന്റെ പരാമര്‍ശമാണ്‌ വിവാദമായത്.

കേരളത്തിന്റെ പൊതുമുതല്‍ കൊള്ളയടിക്കാന്‍ ആര് കൂട്ടുനിന്നാലും അവര്‍ക്കെതിരെ പ്രതികരിക്കും. ജനങ്ങളെ സാമുദായികവല്‍ക്കരിക്കാനുള്ള ശ്രമം നടത്തുന്നവര്‍ക്ക് ജനങ്ങള്‍ തന്നെ മറുപടി പറയും. അവസാനശ്വാസവരേയും മണ്ണിനും മനുഷ്യനും മരങ്ങള്‍ക്കും തണ്ണീര്‍ത്തടത്തിനും വേണ്ടി നിലകൊള്ളുമെന്നും പ്രതാപന്‍ പ്രതികരിച്ചു. നെല്ലിയാമ്പതി എസ്‌റ്റേറ്റ് വിവാദത്തില്‍ ടി എന്‍ പ്രതാപന്‍ ഇടപെടേണ്ടെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. 

ധീവര സമുദായാംഗമായ ടി എന്‍ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ടെന്നും ജോര്‍ജ്ജ് ഇന്നലെ പറഞ്ഞിരുന്നു.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia