Died | മാലിന്യങ്ങൾ കത്തിക്കുന്നതിനിടയിൽ തീപടർന്ന് പൊള്ളലേറ്റ തപാൽ ജീവനക്കാരൻ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com) ചക്കരക്കല്ലിൽ മാലിന്യത്തിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ തപാൽ ജീവനക്കാരൻ മരിച്ചു. തലമുണ്ട ആക്കിച്ചാലിൽ ശോഭ നിവാസിൽ സി പവിത്രൻ (57) ആണ് മരിച്ചത്. കൂടാളി പോസ്റ്റാഫീസിലെ ക്ലാർകാണ്.
തിങ്കളാഴ്ച രാവിലെ ആറരയോടെ വീട്ടിലെ മാലിന്യങ്ങൾ പറമ്പിൽ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഉടൻ ചാലയിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡികൽ കോളജിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മരണപ്പെടുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന് പയ്യാമ്പലത്ത് നടക്കും.
വേങ്ങാട്ടെ പരേതരായ ഗോവിന്ദൻ - ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന. മക്കൾ: ശ്രുതി, സായന്ത്. മരുമകൻ: യദുകൃഷ്ണൻ പയ്യന്നൂർ. സഹോദരങ്ങൾ: വിമല, അംബിക, സുവർണ, രാമദാസൻ, അമ്പിളി.
Keywords: Kannur, News, Kerala, Death, Fire, Postal worker, Postal worker dies of burns.

