Died | മാലിന്യങ്ങൾ കത്തിക്കുന്നതിനിടയിൽ തീപടർന്ന് പൊള്ളലേറ്റ തപാൽ ജീവനക്കാരൻ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) ചക്കരക്കല്ലിൽ മാലിന്യത്തിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ തപാൽ ജീവനക്കാരൻ മരിച്ചു. തലമുണ്ട ആക്കിച്ചാലിൽ ശോഭ നിവാസിൽ സി പവിത്രൻ (57) ആണ് മരിച്ചത്. കൂടാളി പോസ്റ്റാഫീസിലെ ക്ലാർകാണ്.

തിങ്കളാഴ്ച രാവിലെ ആറരയോടെ വീട്ടിലെ മാലിന്യങ്ങൾ പറമ്പിൽ കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ വസ്ത്രത്തിന് തീ പിടിക്കുകയായിരുന്നു. ഉടൻ ചാലയിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡികൽ കോളജിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മരണപ്പെടുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ന് പയ്യാമ്പലത്ത് നടക്കും.

Aster mims 04/11/2022
Died | മാലിന്യങ്ങൾ കത്തിക്കുന്നതിനിടയിൽ തീപടർന്ന് പൊള്ളലേറ്റ തപാൽ ജീവനക്കാരൻ മരിച്ചു

വേങ്ങാട്ടെ പരേതരായ ഗോവിന്ദൻ - ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭന. മക്കൾ: ശ്രുതി, സായന്ത്. മരുമകൻ: യദുകൃഷ്ണൻ പയ്യന്നൂർ. സഹോദരങ്ങൾ: വിമല, അംബിക, സുവർണ, രാമദാസൻ, അമ്പിളി.

Keywords: Kannur, News, Kerala, Death, Fire, Postal worker, Postal worker dies of burns.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia