Kannur Airport | കണ്ണൂര്‍ വിമാനത്താവളത്തിന്റെ ശോചനീയാവസ്ഥ: ട്രാവല്‍ ഏജെന്റുമാര്‍ പ്രതിഷേധ റാലി നടത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ വിമാനത്താവളത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍ റീഫന്‍ഡ് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തെ അഞ്ഞൂറോളം ട്രാവന്‍ ഏജെന്‍സികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് കണ്ണൂര്‍ ഡിസ്ട്രിക്റ്റ് ട്രാവന്‍ ഏജെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍. കണ്ണൂര്‍ വിമാനത്താവളം ഇന്ന് മരണ മുഖത്താണ്. പുതിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തത് യാത്രക്കാരുടെയും ട്രാവല്‍ ഏജെന്‍സികളുടെയും സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Aster mims 04/11/2022

ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സേവ് കണ്ണൂര്‍ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട് എന്ന കാംപെയിനിന്റെ ഭാഗമായി ജൂണ്‍ 17 ന് മട്ടന്നൂര്‍ എയര്‍പോര്‍ട് പരിസരത്തു നിന്നും ആരംഭിച്ച് മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കുന്ന പ്രതിഷേധ റാലി നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിഷേധ പൊതുയോഗം കെമുരളിധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ ജില്ലയിലെ ട്രാവല്‍ ഏജന്റുമാര്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും. 

Kannur Airport | കണ്ണൂര്‍ വിമാനത്താവളത്തിന്റെ ശോചനീയാവസ്ഥ: ട്രാവല്‍ ഏജെന്റുമാര്‍ പ്രതിഷേധ റാലി നടത്തും

വാര്‍ത്താ സമ്മേളനത്തില്‍  ജില്ലാ പ്രസിഡന്റ് അമീര്‍ അലി തങ്ങള്‍ ജനറല്‍ സെക്രടറി സിറാജ് മാവിലായി മുസമ്മില്‍ പുല്ലൂപ്പി റയീസ്, സകറിയ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Kannur Airport, Travel, Agent, Poor condition of Kannur airport: Travel agents to hold protest rally.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia