Explosion | ചേര്‍ത്തല പൊലീസ് ക്വാര്‍ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചു; കോണ്‍സ്റ്റബിളിന് പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) ചേര്‍ത്തല പൊലീസ് ക്വാര്‍ടേഴ്‌സില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കോണ്‍സ്റ്റബിളിന് പരിക്ക്. കാലിന് പരിക്കേറ്റ സുനില്‍ കുമാറിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ നിലത്തുവീണ് സ്പാര്‍കിങ് ഉണ്ടായി പൊട്ടിത്തെറിച്ചതാണെന്നാണ് പൊലീസ് വിശദീകരണം.
സുനില്‍ കുമാറിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ അറിയിച്ചു. മൊബൈലില്‍ നിന്നാണോ തീ ഉണ്ടായതെന്നത് പരിശോധിക്കപ്പെടേണ്ടതാണെന്ന് എസ് പി പറഞ്ഞു. ഫോറെന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാല്‍ മാത്രമേ അപകട കാരണത്തെപ്പറ്റി വ്യക്തമാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
Keywords: Alappuzha, News, Kerala, Injured, Police, Blast, Explosions, Policeman injured in firecrackers explosion.

