ട്രെയിനില്‍ യാത്രക്കാരെ ശല്യം ചെയ്ത പോലീസുകാരന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ട്രെയിനില്‍ യാത്രക്കാരെ ശല്യം ചെയ്ത പോലീസുകാരന്‍ അറസ്റ്റില്‍
ആലപ്പുഴ: ട്രെയിനില്‍ യാത്രക്കാരെ ശല്യം ചെയ്ത പോലീസുകാരന്‍ അറസ്റ്റിലായി. തിരുവല്ല ഡിവിഷനിലെ എ.എസ്.ഐ ഹരിലാലാന്‌ അറസ്റ്റിലായത്. കായംകുളം-എറണാകുളം പാസഞ്ചറില്‍ കോട്ടയത്ത് വെച്ചായിരുന്നു സംഭവം. ട്രെയിന്‍ കായംകുളത്ത് എത്തിയപ്പോള്‍ കായംകുളം പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ്‌. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നത് ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട പോലീസുകാര്‍ തന്നെയാണെന്നതാണ്‌ ഏറെ ലജ്ജാകരം. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സംഭവമാണ്‌ ഇത്. 

ഇന്നലെ രാവിലെ തൃശൂര്‍: തിരുവനന്തപുരം-ചെന്നൈ മെയിലില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ബിഎസ്എഫ് ജവാനാണ്‌. ഈ കേസില്‍ പിടിയിലായത്. ബിടെക് വിദ്യാര്‍ഥിനിയോട് ജനശതാബ്ദി എക്‌സ്പ്രസില്‍ അപമര്യാദയായി പെരുമാറിയതിന് കോട്ടയം പോലീസ് ക്യാംപിലെ ഒരു ജീവനക്കാരനെ റയില്‍വേ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

English Summery
Policeman arrested who disturbs passengers in train
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia