SWISS-TOWER 24/07/2023

ഇനി ഒളിച്ചിരുന്ന് വാറ്റിയാലും പിടിവീഴും; വ്യാജവാറ്റ് കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 16.04.2020) വ്യാജവാറ്റ് സജീവമായതോടെ ഡ്രോണ്‍ പരിശോധന നടത്താനൊരുങ്ങി പൊലീസ്. എറണാകുളം റൂറല്‍ പൊലീസാണ് ജില്ലയുടെ മലയോര മേഖലകളില്‍ വ്യജവാറ്റുകാരെ പിടികൂടുന്നതിനായി ഡ്രോണ്‍ പരീക്ഷിക്കുന്നത്. ജില്ലയില്‍ വ്യാജവാറ്റ് സജീവമായതോടെയാണ് ഡ്രോണ്‍ പരിശോധന നടത്തുന്നതെന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.

ഇനി ഒളിച്ചിരുന്ന് വാറ്റിയാലും പിടിവീഴും; വ്യാജവാറ്റ് കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

ജില്ലയുടെ മലയോര മേഖലയായ കോതമംഗലത്തും സമീപ പ്രദേശങ്ങളിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ ഭാഗത്ത് പൊലീസെത്തിയുള്ള പരിശോധന അത്ര എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് വ്യാജവാറ്റ് കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. നിലവില്‍ നാല് ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

വ്യാജമദ്യ നിര്‍മാണത്തിനിടെ പിടിയിലാകുന്നവര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ലോക് ഡൗണിനിടെ വ്യാജമദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട് 12 കേസുകളാണ് എറണാകുളം റൂറല്‍ പൊലീസ് പരിധിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 24 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. 190 ലിറ്റര്‍ വാഷ് കണ്ടെടുത്തു.

Keywords:  News, Kerala, Kochi, Ernakulam, Police, Case, Liquor, Arrest, Police use drone cameras to find illegal liquor 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia