ടിപി വധത്തില്‍ പോലീസ് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുന്നു: എം.വി ജയരാജന്‍
May 18, 2012, 13:32 IST
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പോലീസ് നിരപരാധികളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് എം.വി ജയരാജന്‍. കേസില്‍ അറസ്റ്റ് ചെയ്ത സി ബാബുവിനെ വിട്ടുകിട്ടാനാണ് ഡിവൈഎസ്പിയെ കണ്ടത്. കേസില്‍ സിപിഐഎം നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ ബാബുവിനെ പോലീസ് മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ജയരാജന്‍ വ്യക്തമാക്കി. അന്വേഷണ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജന്‍. ഇതിനിടെ ബാബുവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിപിഐഎം പ്രവര്‍ത്തകര്‍ കൂത്തുപ്പറമ്പ് പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.
English Summery
Police trapped innocence in TP murder case, says MV Jayarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.