Katwa Fund |പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ ഉയര്‍ന്ന കത്വ ധനസമാഹരണം തട്ടിപ്പ് ആരോപണം കളവെന്ന് പൊലീസ്; പ്രതികരണവുമായി ലീഗ് നേതാക്കള്‍
Oct 16, 2023, 17:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (KVARTHA) യൂത് ലീഗ് നേതാക്കളായ പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെ ഉയര്‍ന്ന കത്വ ധനസമാഹരണം (Katwa Fund) തട്ടിപ്പ് ആരോപണം കളവെന്ന് പൊലീസ്. കുന്നമംഗലം കോടതിയില്‍ ഇതുസംബന്ധിച്ച റിപോര്‍ട് സമര്‍പിച്ചു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്കെതിരെ നല്കിയ പരാതിയെന്ന് പൊലീസ് റിപോര്‍ടില്‍ വ്യക്തമാക്കി. കത്വ ഉന്നാവോ പെണ്‍കുട്ടികള്‍ക്കായി സമാഹരിച്ച തുക തട്ടിയെടുത്തെന്നായിരുന്നു ആരോപണം ഉയര്‍ന്നത്.
യൂത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. കത്വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ പി കെ റിഫോസും സി കെ സുബൈറും വകമാറ്റി ചിലവഴിച്ചെന്നായിരുന്നു പരാതി. യൂത് ലീഗില്‍ നിന്ന് രാജിവച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്. 2021ലാണ് യൂത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം രംഗത്തെത്തുന്നത്.
അതേസമയം കത്വ ധനസമാഹരണം തട്ടിപ്പ് ആരോപണത്തില്‍ പ്രതികരണവുമായി സയ്യിദ് മുനവ്വറലി ശിഹാബ് രംഗത്തെത്തി. കത്വ ഫന്‍ഡ് വിവാദം സൃഷ്ടിച്ച് യൂത് ലീഗിനെയും പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നിവര്‍ക്കെതിരെ ഉയര്‍ത്തപ്പെട്ട ആരോപണങ്ങളത്രയും രാഷ്ട്രീയ താല്പര്യങ്ങള് മുന്‍നിര്‍ത്തിയുള്ളതാണെന്ന് വ്യക്തമാവുകയാണെന്ന് അദ്ദേഹം ഫെയ്സ് ബുകില്‍ കുറിച്ചു. പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിക്കുന്നത് ആരോഗ്യകരമായ രാഷ്ട്രീയ ശൈലിയല്ല. അത്തരം രീതികള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് ഈ അന്വേഷണ റിപോര്‍ട് എന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
കത്വ ഫണ്ട് വിവാദം സൃഷ്ടിച്ച് യൂത്ത് ലീഗിനെയും പി.കെ ഫിറോസ്, സി.കെ സുബൈര്‍ എന്നിവര്‍ക്കെതിരെ ഉയര്‍ത്തപ്പെട്ട ആരോപണങ്ങളത്രയും രാഷ്ട്രീയ താല്പര്യങ്ങള് മുന്‍നിര്‍ത്തിയുള്ളതാണെന്ന് വ്യക്തമാവുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഈ ആരോപണം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാല്‍ പ്രസ്തുത കേസ് കെട്ടിച്ചമച്ചതാണെന്ന് ഇപ്പോള്‍ പോലിസ് കണ്ടെത്തിയിരിക്കുന്നു. പൊതുപ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിക്കുന്നത് ആരോഗ്യകരമായ രാഷ്ട്രീയ ശൈലിയല്ല. അത്തരം രീതികള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്. ആരോപണത്തില്‍ അടിപതറാതെ നിലയുറപ്പിച്ച പ്രിയ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍!
അതേസമയം ആരോപണത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരണവുമായെത്തി. കത്വ ധനസമാഹരണത്തിന്റെ പേരില്‍ യൂത് ലീഗിനെതിരെയും, പി കെ ഫിറോസ്, സി കെ സുബൈര്‍ എന്നീ നേതാക്കള്‍ക്കെതിരെയും ആരോപിക്കപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിലൂടെ മറ്റൊരു രാഷ്ട്രീയ ഗൂഢാലോചന കൂടി പൊളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുകില്‍ കുറിച്ചു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ വിലകുറഞ്ഞ ആക്ഷേപം ഉന്നയിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഈ അന്വേഷണ റിപോര്‍ട് എന്നും അദ്ദേഹം പറഞ്ഞു.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
കത്വ ഫണ്ടിന്റെ പേരില്‍ യൂത്ത് ലീഗിനെതിരെയും, പി.കെ ഫിറോസ്, സി.കെ സുബൈര്‍ എന്നീ നേതാക്കള്‍ക്കെതിരെയും ആരോപിക്കപ്പെട്ട കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതിലൂടെ മറ്റൊരു രാഷ്ട്രീയ ഗൂഢാലോചന കൂടി പൊളിഞ്ഞിരിക്കുകയാണ്. ഇതിന്റെ പേരില്‍ വ്യക്തി ജീവിതത്തിലും, പൊതു ജീവിതത്തിലും ഒരുപാട് വേട്ടയാടലുകലാണ് ഇവര്‍ നേരിടേണ്ടി വന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ ഫിറോസ് മത്സരിച്ചപ്പോള്‍ പ്രധാന ആരോപണം ഈ കേസായിരുന്നു.
സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ വിലകുറഞ്ഞ ആക്ഷേപം ഉന്നയിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്. ആരോപണത്തില്‍ അടിപതറാതെ നിലയുറപ്പിച്ച പ്രിയ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍!
Keywords: News, Kerala, Facebook, Post, FB Post, Police, Court, Report, Muslim League, Katwa Fund, Fraud, False, Police said that allegation of Katwa fund fraud is false.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.



