Booked | ജയില്‍ ജീവനക്കാരെ മര്‍ദിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനെതിരെ പൊലീസ് കേസെടുത്തു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഞായറാഴ്ച രാവിലെ 11 മണിക്ക് സെന്‍ട്രല്‍ ജയിലിന്റെ ന്യൂബ്ലോകിലാണ് സംഭവം നടന്നത്
സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്
കണ്ണൂര്‍: (KVARTHA) പള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരെ ആക്രമിച്ചെന്ന പരാതിയില്‍ റിമാന്‍ഡ് തടവുകാരന്റെ പേരില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് ജില്ലയിലെ താമസക്കാരനായ അഹ് മദ് റശീദിന്റെ(33) പേരിലാണ് കേസ്.

ഞായറാഴ്ച രാവിലെ 11 മണിക്ക് സെന്‍ട്രല്‍ ജയിലിന്റെ ന്യൂബ്ലോകിലാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
അസി. പ്രിസണ്‍ ഓഫീസര്‍ അര്‍ജുന്‍ ചന്ദ്രന്‍(32), ഡെപ്യൂടി പ്രിസണ്‍ ഓഫീസര്‍മാരായ മഹേഷ്(33), ഖലീലു റഹ് മാന്‍(36) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്.
ആദ്യം അര്‍ജുന്‍ ചന്ദ്രനെ മര്‍ദിച്ച പ്രതി ബഹളം കേട്ടെത്തിയ മറ്റ് രണ്ടുപേരെയും അക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ജയിലില്‍ രണ്ട് വിദേശ വനിതാ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.