Police Outpost | കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ അത്യാധുനിക സൗകര്യങ്ങളുളള പൊലീസ് ഔട്‌പോസ്റ്റ് തുടങ്ങും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപറമ്പ്: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ ലോകപ് ഉള്‍പെടെയുള്ള പൊലീസ് ഔട്‌പോസ്റ്റും അത്യാധുനിക കണ്‍ട്രോള്‍ റൂമും തുടങ്ങും. സംസ്ഥാനത്തെ ആദ്യത്തെ പൂര്‍ണ തോതിലുള്ള പൊലീസ് ഔട്‌പോസ്റ്റ് ആയിരിക്കും പരിയാരത്ത് സ്ഥാപിക്കുക. ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് എല്ലാ മെഡികല്‍ കോളജുകളിലും പൊലീസ് ഔട്‌പോസ്റ്റുകള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം ഉണ്ടായിരുന്നു.
Aster mims 04/11/2022

Police Outpost | കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ അത്യാധുനിക സൗകര്യങ്ങളുളള പൊലീസ് ഔട്‌പോസ്റ്റ് തുടങ്ങും



ഔട്‌പോസ്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇതോടൊപ്പം അത്യാധുനിക സൗകര്യത്തോട് കൂടിയ കണ്‍ട്രോള്‍ റൂമും മെഡികല്‍ കോളജില്‍ സ്ഥാപിക്കും. ഈ മാസം തന്നെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

Police Outpost | കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ അത്യാധുനിക സൗകര്യങ്ങളുളള പൊലീസ് ഔട്‌പോസ്റ്റ് തുടങ്ങും

കൊട്ടാരക്കരയില്‍ ഡോ.വന്ദനദാസ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രികള്‍ക്കും ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെയുളള കടന്നാക്രമണം തടയുന്നതിനാണ്  കണ്ണൂര്‍ ജില്ലയിലെ ഏക മെഡികല്‍ കോളജായ പരിയാരത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥിരം ഔട്‌പോസ്റ്റ് സംവിധാനം സ്ഥാപിക്കുന്നത്.

Keywords: Kannur, News, Kerala, Medical College, Police outpost, Police outpost with good facilities will be started in Kannur Medical College.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia