SWISS-TOWER 24/07/2023

'എന്റെ കാണാതായ പന്ത് കണ്ടുപിടിച്ചു തരണം'; ഒരാഴ്ച മുമ്പ് പോലീസ് സ്‌റ്റേഷനിലേക്കു വിളിച്ച 10 വയസുകാരന്റെ പരാതി വെറും 'പിള്ളേരുകളി'യായിരുന്നില്ല, അവന്റെ നിഷ്‌കളങ്കതയ്ക്കു മുന്നില്‍ തോറ്റ് പോലീസ്

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 13.02.2020) ഒരാഴ്ച മുമ്പ് പോലീസ് സ്റ്റഷനില്‍ വിളിച്ചു പരാതി പറഞ്ഞ 10 വയസുകാരന്റെ നിഷ്‌കളങ്കതയ്ക്കു മുന്നില്‍ തോറ്റുപോയി പോലീസ്. 'ഹലോ... പോലീസ് സ്റ്റേഷനല്ലേ..? കോടത്തൂരില്‍ നിന്ന് അതുലാണ് വിളിക്കുന്നത്. എന്റെ കാണാതായ പന്ത് കണ്ടുപിടിച്ചു തരണം', ഇതായിരുന്നു തിരുവില്വാമല പുനര്‍ജനി ഗാര്‍ഡന്‍സിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ 5ാം ക്ലാസ് വിദ്യാര്‍ഥിയായ അതുലിന്റെ പരാതി. അതേസമയം പരാതി വെറും 'പിള്ളേരുകളി'യാണെന്ന് ചിന്തിച്ച് പരാതി കേട്ട പോലീസ് പകരം പന്തു വാങ്ങിത്തരാമെന്നു പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവന്‍ അതിലൊന്നും കുലുങ്ങിയില്ല.

അവനു അവന്റെ പഴയ പന്തു തന്നെ വേണമായിരുന്നു. പോലീസുകാര്‍ കുട്ടിയുടെ അമ്മ പ്രിയയുമായി സംസാരിച്ചു. ഏറെ നാളായി അതുലും കൂട്ടരും കളിച്ചു കൊണ്ടിരുന്ന പന്ത് ഈ മാസം ഒന്നിനു മുറ്റത്തു നിന്നു കാണാതാവുകയായിരുന്നു. വീടിനടുത്തു നടന്ന പന്തുകളി മത്സരത്തിനെത്തിയവരില്‍ ചിലരാണ് പന്ത് എടുത്തതെന്നാണ് അതുലിന്റെ സംശയം.

'എന്റെ കാണാതായ പന്ത് കണ്ടുപിടിച്ചു തരണം'; ഒരാഴ്ച മുമ്പ് പോലീസ് സ്‌റ്റേഷനിലേക്കു വിളിച്ച 10 വയസുകാരന്റെ പരാതി വെറും 'പിള്ളേരുകളി'യായിരുന്നില്ല, അവന്റെ നിഷ്‌കളങ്കതയ്ക്കു മുന്നില്‍ തോറ്റ് പോലീസ്

തൃശൂരിലെ ഹോട്ടലില്‍ ജീവനക്കാരനായ അച്ഛന്‍ കൊന്നംപ്ലാക്കല്‍ സുധീഷിനോടും അമ്മയോടും പന്ത് കണ്ടെത്തിത്തരണമെന്ന് അതുല്‍ പറഞ്ഞു. പുതിയതു വാങ്ങിത്തരാമെന്ന മറുപടിയില്‍ അവന്‍ ഒട്ടും തൃപ്തനായിരുന്നില്ല. ഉടനെ നമ്പര്‍ ഗൂഗിള്‍ വഴി കണ്ടെത്തി പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. ഒടുവില്‍ അവന്റെ പരാതിയില്‍ പന്തിനായി പോലീസ് അന്വേഷണം തുടങ്ങി. എഎസ്‌ഐ കെ പ്രദീപ് കുമാര്‍, സിപിഒമാരായ ബിസ്മിത, അനീഷ് എന്നിവര്‍ മുന്നിട്ടിറങ്ങി.

അയല്‍പക്കത്തെ വീടുകളില്‍ അന്വേഷിച്ചപ്പോള്‍ പന്തുമായി പോയ സംഘം ഒരു വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറിയതായി വിവരം ലഭിച്ചു. കോടത്തൂരില്‍ ഫുട്‌ബോള്‍ മത്സരത്തിനെത്തിയ കുട്ടികളാണ് അതെന്നു മനസിലാക്കുകയും നാട്ടുകാരില്‍ നിന്നു ചില സൂചനകള്‍ കൂടി കിട്ടിയതോടെ പൊലീസ് പന്ത് കണ്ടെത്തുകയും അതുലിനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.

Keywords:  Thrissur, News, Kerala, Student, Boy, Football, Missing, Police, Found, Complaint, Police find out athul's missed football
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia