പ്രകൃതി വിരുദ്ധ പീഡനം: തമിഴ്നാട് സ്വദേശിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് കുട്ടിയുടെ ബന്ധുക്കള്‍
Jun 9, 2020, 15:57 IST
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com 09.06.2020) മകനെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് രക്ഷിതാക്കള്‍. തളിപ്പറമ്പില്‍ ഏഴ് വയസുകാരന് ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ പീഡനം സംബന്ധിച്ച വ്യക്തതയില്ലെന്നും അതുകൊണ്ട് കേസെടുക്കാനാവില്ലെന്നുമാണ് പൊലീസിന്റെ നിലപാട്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ഏഴ് വയസുകാരന് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന് സമീപത്തു താമസിക്കുന്ന തമിഴ്നാട് സ്വദേശിയാണ് പീഡനം നടത്തിയതെന്നും ഇവര്‍ പറയുന്നു. പുറത്തേക്ക് പോയ മകന് തിരികെ വന്നപ്പോള്‍ വസ്ത്രത്തില്‍ രക്തക്കറ കണ്ടതായും തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞതെന്നും മാതാവ് പറയുന്നു. തുടര്‍ന്ന് സമീപ വാസികളെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍ കേസെടുക്കാതെ ഇയാളെ പൊലീസ് രാത്രി തന്നെ വിട്ടയച്ചതായാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. എന്നാല്‍ കുട്ടിയുടെയും വീട്ടുകാരുടെയും മൊഴിയില്‍ പീഡനത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് പൊലീസിന്റെ വാദം. തളിപ്പറമ്പ് പൊലീസിന്റെ നിലപാടിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്ന് കുട്ടിയുടെ വീട്ടുകാരും രക്ഷിതാക്കളും അറിയിച്ചു.
Keywords: Payyannur, News, Kerala, Police, Child, Molestation, Case, Complaint, Parents, Police does not take the case, even though the complaint was given

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.