പോലീസുകാരെയും വിറപ്പിച്ച് മത്സരയോട്ടം; ബസ് തടഞ്ഞിട്ടതിനെ തുടര്‍ന്ന് ഡിവൈഎസ്പിയോട് തട്ടിക്കയറി ഡ്രൈവറും കണ്ടക്ടറും, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തു
Nov 7, 2019, 11:55 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 07.11.2019) പോലീസ് ജീപ്പിനെയും വിറപ്പിച്ച് സ്വകാര്യ ബസ്. ബുധനാഴ്ച രാവിലെ ചേമഞ്ചേരിയിലാണ് സംഭവം. ഡിവൈഎസ്പി സഞ്ചരിച്ചിരുന്ന പോലീസ് വാഹനം വടകരയിലേക്ക് പോവുകയായിരുന്നു. വണ്ടി തിരുവങ്ങൂരിലെത്തിയപ്പോള്‍ മുതല്‍ പിന്നില്‍ അതിവേഗത്തില്‍ വന്ന സ്വകാര്യ ബസ് തുടര്‍ച്ചയായി ഹോണടിച്ചും ഡോറിലടിച്ചും പോലീസ് ജീപ്പിനെ മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ റോഡില്‍ നിരവധി വാഹനങ്ങള്‍ കടന്നു വരുന്നതിനാല്‍ പോലീസ് ഡ്രൈവര്‍ക്ക് വഴി മാറിക്കൊടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്നും സ്വകാര്യ ബസ് ഹോണടിച്ചും ഡോറിലടിച്ചും ശല്യം ചെയ്യുന്നതിനെ തുടര്‍ന്ന് ചെങ്ങോട്ടുകാവ് ടൗണില്‍വച്ച് പോലീസ് വാഹനം റോഡിന് മധ്യത്തില്‍ നിര്‍ത്തി ബസിനെ തടഞ്ഞു നിര്‍ത്തി. ഇതോടെ ബസ് ഡ്രൈവറും കണ്ടക്ടറും ബസില്‍നിന്ന് ഇറങ്ങിവന്നു ഡിവൈഎസ്പിയോട് തട്ടിക്കയറുകയും ഡിവൈഎസ്പി മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ചും ഇവര്‍ അസഭ്യം പറഞ്ഞു തുടങ്ങി.
സംഭവത്തെ തുടര്‍ന്ന് കൊയിലാണ്ടിയില്‍നിന്ന് ഹൈവേ പോലീസെത്തുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡിവൈഎസ്പിയുടെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന ബസ് ജീവനക്കാര്‍ക്കെതിരേ കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kozhikode, News, Kerala, Police, Driving, Case, Police, Bus, Police case filed against private bus driver and conductor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.