പൊലീസുകാര്‍ക്ക് കോളടിച്ചു; സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും ഇനിമുതല്‍ പുത്തന്‍ വാഹനങ്ങള്‍
Feb 6, 2020, 16:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.02.2020) സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും ഇനിമുതല്‍ പുത്തന്‍ വാഹനങ്ങള്‍. വിവിധ പൊലീസ് സ്റ്റേഷനുകളുടെ ആവശ്യത്തിനായി വാങ്ങിയ ജീപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരത്തിലിറക്കി. സംസ്ഥാനത്തെ 202 പൊലീസ് സ്റ്റേഷനുകള്‍ക്കാണ് പുത്തന്‍ ജീപ്പുകള്‍ കൈമാറിയത്.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും കുറഞ്ഞത് രണ്ട് വാഹനങ്ങള്‍ വീതം ഉണ്ടായിരിക്കണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കിയത്. സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ച 16.05 കോടി രൂപയില്‍ നിന്നാണ് പുതിയ വാഹനങ്ങള്‍ വാങ്ങിയത്. നിലവില്‍ ഒരു വാഹനമുള്ള സ്റ്റേഷനുകള്‍ക്കാണ് ഈ ജീപ്പുകള്‍ അനുവദിച്ചിട്ടുള്ളത്. മാത്രമല്ല പത്ത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വാഹനങ്ങള്‍ ഇനി ഒരു പൊലീസ് സ്റ്റേഷനിലും കാണില്ല.
Keywords: Thiruvananthapuram, News, Kerala, Police, Police Station, Vehicles, Chief Minister, Pinarayi vijayan, Police bought 202 new police jeeps in Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.