കോടതിയുടെ രണ്ടാം നിലയില്‍ നിന്ന് ചാടി പോക്‌സോ പ്രതിയുടെ ആത്മഹത്യാശ്രമം

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 06.05.2020) മലപ്പുറത്ത് കോടതിയുടെ രണ്ടാം നിലയില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എടവണ്ണ ചാത്തല്ലൂര്‍ തച്ചറായില്‍ ആലിക്കുട്ടിയാണ് മഞ്ചേരി പോക്‌സോ കോടതി കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഇയാളെ സാരമായ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ മാസം 18നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആലിക്കുട്ടിക്കെതിരെ കേസെടുത്തത്. സ്‌കൂള്‍ അടക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയ മൂന്ന് കുട്ടികളോടും ആലിക്കുട്ടി മോശമായി പെരുമാറിയെന്നാണ് പരാതി.

കുട്ടികള്‍ അന്ന് തന്നെ സ്‌കൂള്‍ അധികൃതരോട് സംഭവം പറഞ്ഞിരുന്നു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ തയ്യാറായില്ല. ഇതിനിടയിലല്‍ ലോക് ഡൗണ്‍ പ്രഖ്യാപനം വന്നതോടെ പ്രധാനാധ്യാപകന്‍ കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടില്‍ നിരീക്ഷണത്തിലുമായി. തുടര്‍ന്ന് നിരീക്ഷണ കാലം കഴിഞ്ഞശേഷം പ്രാധാനാധ്യാപകന്‍ പരാതി സിഡബ്ലിയുസി അധികൃതര്‍ക്ക് നല്‍കുകയായിരുന്നു. മാനേജ്‌മെന്റിന്റെ സഹായിയായി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് പ്രതി ആലിക്കുട്ടി.

കോടതിയുടെ രണ്ടാം നിലയില്‍ നിന്ന് ചാടി പോക്‌സോ പ്രതിയുടെ ആത്മഹത്യാശ്രമം

Keywords:  Malappuram, News, Kerala, Accused, Suicide Attempt, Court, hospital, Injured, Police, Complaint, pocso case accused suicide attempt in manjeri court malappuram
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia