Found Dead | പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
Jun 21, 2022, 17:01 IST
ADVERTISEMENT
തൃശൂര്‍: (www.kvartha.com) ഇരിങ്ങാലക്കുടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്ന ദിലിഷ ചൊവ്വാഴ്ച വന്ന പ്ലസ് ടു റിസള്‍ടില്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം സംസ്ഥാനത്ത് ഹയര്‍ സെകന്‍ഡറി പരീക്ഷയില്‍ 83.87 ശതമാനം വിദ്യാര്‍ഥികളാണ് വിജയം നേടിയത്. വൊകേഷനല്‍ ഹയര്‍ സെകന്‍ഡറിയില്‍ 78.26 ശതമാനമാണ് ജയം. രണ്ടിലും വിജയ ശതമാനം മുന്‍വര്‍ഷത്തെക്കാള്‍ കുറഞ്ഞു.
Keywords: Thrissur, News, Kerala, Found Dead, Death, Student, Plus two student found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.