സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.04.2022) അരുവിക്കരയില്‍ സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വണ്‍ കൊമേഴ് വിദ്യാര്‍ഥിനിയായ രമ്യ(16) ആണ് മരിച്ചത്. വീടിന്റെ ഹാളിലെ ഫാനിലാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച സ്‌കൂളില്‍ സ്‌പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 മണിയോടെ ബസില്‍ കുതിരകുളത്ത് എത്തിയ രമ്യ വീട്ടിലേക്ക് പോവുന്നത് കണ്ടതായി സമീപവാസികള്‍ പറയന്നു. രമ്യ വീട്ടിലെത്തുമ്പോള്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

സ്‌പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

അരുവിക്കര കുതിരകുളം കൂളമാന്‍കുഴി വീട്ടില്‍ പരേതനായ ബിജു-ലത ദമ്പതിമാരുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് മരിച്ച രമ്യ. വിദ്യാര്‍ഥികളായ സമ്യ, ശിവം എന്നിവരാണ് സഹോദരങ്ങള്‍. പോസ്റ്റുമോര്‍ടത്തിന് ശേഷം രമ്യയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords:  Thiruvananthapuram, News, Kerala, Students, House, Found Dead, Death, Plus one student found dead in Thiruvananthapuram.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia