'സഹോദരന്മാര്‍ക്കൊപ്പം' അര്‍ദ്ധരാത്രി ബൈക്കില്‍ കറങ്ങിയ വിദ്യാര്‍ത്ഥിനി പിടിയിലായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊല്ലം: അര്‍ധരാത്രിയില്‍ രണ്ടു യുവാക്കള്‍ക്കൊപ്പം കറങ്ങാനിറങ്ങിയ വിദ്യാര്‍ഥിനി പിടിയിലായി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയാണു പുലര്‍ച്ചെ ഒന്നരയോടെ പോലീസ് പിടിച്ചത്. ഒരു ബൈക്കിലായിരുന്നു മൂവരുടെയും യാത്ര. ആണ്‍കുട്ടികളുടെ മധ്യത്തില്‍ ഇരുന്ന് അധികം ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത രീതിയിലായിരുന്നു പെണ്‍കുട്ടിയുടെ യാത്ര. ആണ്‍കുട്ടികള്‍ രണ്ടുപേരും മദ്യലഹരിയിലായിരുന്നു. കൂടെയുള്ളത് ആരാണെന്നു ചോദിച്ചപ്പോള്‍ തന്റെ സഹോദരന്‍മാരാണെന്നായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. എന്നാല്‍, ആണ്‍കുട്ടികളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മൂവരും വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരാണെന്നു മനസിലായത്.

'സഹോദരന്മാര്‍ക്കൊപ്പം' അര്‍ദ്ധരാത്രി ബൈക്കില്‍ കറങ്ങിയ വിദ്യാര്‍ത്ഥിനി പിടിയിലായിഅടൂരില്‍നിന്നാണ് മൂവര്‍സംഘം എത്തിയത്. പെണ്‍കുട്ടി തന്റെ ബന്ധുവീട്ടില്‍ പോകുന്നെന്നു പറഞ്ഞാണു വീട്ടില്‍നിന്ന് ഇറങ്ങിയതെന്നു പറയുന്നു. യുവാക്കളെ ചോദ്യം ചെയ്തുവരികയാണ്. പെണ്‍കുട്ടിയെ പോലീസ് വനിതാഹെല്‍പ്പ് ലൈനിലേല്‍പ്പിച്ചു. പോലീസ് മൂവരുടെയും ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. സാമ്പത്തിക ഭദ്രതയുള്ള കുടുംബപശ്ചാത്തലമുള്ളവരാണ് പിടിയിലാ യതെന്നു സൂചനയുണ്ട്.

Also read:
അച്ഛന്‍ പൂസായതും അമ്മയ്ക്ക് മൊബൈല്‍ ഉപയോഗം അറിയാത്തതും എന്റെ ഭാഗ്യം
Keywords: Kerala news, Plus One, Student, Male friends, Bike riding, Midnight, Kollam, Police, Arrested,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script