ADVERTISEMENT
തൃശൂര്‍: കൊച്ചി ഇന്‍ഫോപാര്‍ക്കിലെ അനധികൃത നിയമനം നടന്നുവെന്നാരോപിച്ച് വിഎസിനെതിരായി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്‍ഫോ പാര്‍ക്കിലെ സി.ഇ.ഒയെ ചട്ടം ലംഘിച്ച് നിയമിച്ചെന്നാരോപിച്ചായിരുന്നു ഹര്‍ജി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഒന്നാം റാങ്കുകാരനായ കിഷോര്‍പിള്ളയെ ഒഴിവാക്കി രണ്ടാം റാങ്കുകാരനും സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവുമായ ജിജോ ജോസഫിനെ വിഎസ് ഇടപെട്ട് സി ഇ ഒ ആയി നിയമിച്ചെന്നായിരുന്നു പരാതി. ആദ്യവട്ട അഭിമുഖത്തില്‍ ഒന്നാം റാങ്കു നേടിയ കിഷോര്‍ പിള്ള ബയോഡാറ്റ സമര്‍പ്പിക്കാന്‍ ഒരു ദിവസം വൈകി എന്ന കാരണം കാണിച്ചാണ് രണ്ടാം റാങ്കുകാരനായ ജിജോ ജോസഫിനെ നിയമിച്ചത്. മലയാളി വേദി പ്രസിഡന്റ് ജോസഫ് വട്ടുകുളമാണ് വി എസ് അച്യുതാനന്ദനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
English Summery
Plea rejected against VS in illegal deputation case in Kochi Info park.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

