SWISS-TOWER 24/07/2023

അനധികൃത നിയമനം: വിഎസിനെതിരായ ഹര്‍ജി കോടതി തള്ളി

 


ADVERTISEMENT

അനധികൃത നിയമനം: വിഎസിനെതിരായ ഹര്‍ജി കോടതി തള്ളി
തൃശൂര്‍: കൊച്ചി ഇന്‍ഫോപാര്‍ക്കിലെ അനധികൃത നിയമനം നടന്നുവെന്നാരോപിച്ച് വിഎസിനെതിരായി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇന്‍ഫോ പാര്‍ക്കിലെ സി.ഇ.ഒയെ ചട്ടം ലംഘിച്ച് നിയമിച്ചെന്നാരോപിച്ചായിരുന്നു ഹര്‍ജി. തൃശൂര്‍ വിജിലന്‍സ് കോടതിയാണ്‌ ഹര്‍ജി തള്ളിയത്. ഒന്നാം റാങ്കുകാരനായ കിഷോര്‍പിള്ളയെ ഒഴിവാക്കി രണ്ടാം റാങ്കുകാരനും സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവുമായ ജിജോ ജോസഫിനെ വിഎസ് ഇടപെട്ട് സി ഇ ഒ ആയി നിയമിച്ചെന്നായിരുന്നു പരാതി. ആദ്യവട്ട അഭിമുഖത്തില്‍ ഒന്നാം റാങ്കു നേടിയ കിഷോര്‍ പിള്ള ബയോഡാറ്റ സമര്‍പ്പിക്കാന്‍ ഒരു ദിവസം വൈകി എന്ന കാരണം കാണിച്ചാണ് രണ്ടാം റാങ്കുകാരനായ ജിജോ ജോസഫിനെ നിയമിച്ചത്. മലയാളി വേദി പ്രസിഡന്റ് ജോസഫ് വട്ടുകുളമാണ് വി എസ് അച്യുതാനന്ദനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

English Summery
Plea rejected against VS in illegal deputation case in Kochi Info park.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia