PK Sreemathi | എല്‍ഡിഎഫ് സര്‍കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പെടുത്തി രാജ്യത്ത് മാതൃക സൃഷ്ടിച്ചെന്ന് പി കെ ശ്രീമതി

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പെടുത്തി രാജ്യത്ത് മാതൃക സൃഷ്ടിച്ചെന്ന് സിപിഎം കേന്ദ്ര കമിറ്റി അംഗം പി കെ ശ്രീമതി. കേന്ദ്ര സര്‍കാര്‍ തൊഴിലുറപ്പ് പദ്ധതി തര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പാവപ്പെട്ട തൊഴിലാളികളെ സംരക്ഷിക്കാന്‍ ക്ഷേമ പദ്ധതി നടപ്പാക്കിയതെന്നും പി കെ ശ്രീമതി ചൂണ്ടിക്കാട്ടി. 

എല്‍ഡഎഫ് സര്‍കാരിന്റ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സിപിഎം സംഘടിപ്പിക്കുന്ന റാലി തലശ്ശേരി നാരങ്ങാപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകകയായിരുന്നു അവര്‍. ജനക്ഷേമവും വികസന പദ്ധതികളുമായി മുന്നോട്ടു പോകുന്ന സര്‍കാരിനെ തകര്‍ക്കാന്‍ വലതുപക്ഷം ശ്രമിക്കുകയാണ്. 

PK Sreemathi | എല്‍ഡിഎഫ് സര്‍കാര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പെടുത്തി രാജ്യത്ത് മാതൃക സൃഷ്ടിച്ചെന്ന് പി കെ ശ്രീമതി

ബിജെപിയും കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളുമടങ്ങുന്ന മുക്കൂട്ട് മുന്നണിയാണ് ഇതിന് പിന്നിലെന്നും പി കെ ശ്രീമതി പറഞ്ഞു. അഡ്വ. എം എസ് നിഷാദ് അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ സിപി സന്തോഷ്‌കുമാര്‍, എം പി മുരളി, ഖാസിം ഇരിക്കൂര്‍, യു ബാബു ഗോപിനാഥ്, കാരായി രാജന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kannur, News, Kerala, PK Sreemathi, LDF, Government, Welfare fund, PK Sreemathi says that LDF government set model in the country by arranging welfare fund for workers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia