കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചു: പി കെ രാഗേഷിന് മധുര പ്രതികാരം

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com 12.06.2020) അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല കോണ്‍ഗ്രസിലെ പി കെ രാഗേഷിന്റെ കരുത്തിലൂടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വീണ്ടും യുഡിഎഫ് തിരിച്ചുപിടിച്ചു. പി കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടുകളാണ് എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ എതിര്‍ സ്ഥാനാര്‍ത്ഥി വെള്ളോറ രാജന് ലഭിച്ചത്. മേയര്‍ സ്ഥാനം കോണ്‍ഗ്രസ് ലീഗിന് കൈമാറുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ മേയര്‍ സ്ഥാനം സുമാ ബാലകൃഷ്ണന്‍ രാജിവയ്ക്കും. നാലര വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

ലീഗിലെ സി സമീറായിരുന്നു ആദ്യ ഡെപ്യൂട്ടി മേയര്‍. കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ സമീറിന് സ്ഥാനം നഷ്ടമായി. പി കെ രാഗേഷ് ഡെപ്യൂട്ടി മേയറായി. രാഗേഷ് കോണ്‍ഗ്രസിലേക്ക് മടങ്ങിയതോടെ അവിശ്വാസ പ്രമേയത്തിലൂടെ എല്‍ഡിഎഫ് രാഗേഷിനെ പുറത്താക്കുകയായിരുന്നു. ലീഗ് അംഗത്തെ കൂറ് മാറ്റിയായിരുന്നു എല്‍ഡിഎഫിന്റെ രാഷ്ട്രീയ നീക്കം. രാഗേഷിന്റെ തിരിച്ചുവരവോടെ യുഡിഎഫിന് ലഭിച്ച മേയര്‍ സ്ഥാനം ആറ് മാസം വീതം കോണ്‍ഗ്രസും ലീഗും പങ്കിട്ടെടുക്കാനായിരുന്നു ധാരണ. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ അംഗം കൂറ് മാറിയത് ലീഗിന് തിരിച്ചടിയായി.

കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചു: പി കെ രാഗേഷിന് മധുര പ്രതികാരം

അതോടെ മേയര്‍ സ്ഥാനം കൈമാറുന്നതും അനിശ്ചിതത്വത്തില്‍ ആവുകയായിരുന്നു. രാഗേഷ് വിജയിച്ചതോടെ അടുത്ത മൂന്ന് മാസം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനം ലീഗിന് ലഭിക്കും.അതേസമയം രാഗേഷിന്റെ തിരിച്ചുവരവ് എല്‍ഡിഎഫ് തന്ത്രങ്ങള്‍ക്ക് തിരിച്ചടിയായി. പൊതു തെരഞ്ഞെടുപ്പിന് നാലുമാസം ബാക്കി നില്‍ക്കവെയാണ് യുഡിഎഫിന്റെ തിരിച്ചടി.

Keywords:  Kannur, News, Kerala, Election, UDF, PK Ragesh elected as deputy mayor of Kannur Corporation
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia