മാണിക്കെതിരെ ഗൂഢാലോചന സാധ്യത തളളിക്കളയാനാകില്ല: പി.ജെ ജോസഫ്

 


ഇടുക്കി: (www.kvartha.com 01.11.2014) ആര്‍ക്കും ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കാമെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ കൂടിയായ ജലവിഭവ മന്ത്രി പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ മന്ത്രി കെ.എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു പി.ജെ ജോസഫ്.

ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണം. ഏതു തരത്തിലുളള അന്വേഷണവും നേരിടാന്‍ പാര്‍ട്ടി തയ്യാറാണ്. ബാര്‍ ഉടമാ സംഘടനാ പ്രസിഡണ്ടു തന്നെ ബിജു രമേശിന്റെ ആരോപണം ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ തന്നെ ആരോപണത്തിന്റെ മുന ഒടിഞ്ഞുകഴിഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന്  വിശ്വസിക്കുന്നില്ല. മാണിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന ചോദ്യത്തോട് അങ്ങനെ ആരെങ്കിലും ഒക്കെ ആലോചിക്കുന്നുണ്ടാകാം എന്നായിരുന്നു ജോസഫിന്റെ മറുപടി.
മാണിക്കെതിരെ ഗൂഢാലോചന സാധ്യത തളളിക്കളയാനാകില്ല: പി.ജെ ജോസഫ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, K.M.Mani, P.J.Joseph, Controversy, PJ Joseph says, plot behind allegation against Mani. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia