കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഈ മാസം 12ന് ഒഞ്ചിയത്ത് എത്തും. സിപിഐഎം റാലിയില്‍ പങ്കെടുക്കാനാണ് പിണറായി ഒഞ്ചിയത്തെത്തുക.
ടിപി വധത്തിന് ശേഷം ആദ്യമായാണ് പിണറായി ഒഞ്ചിയം സന്ദര്‍ശിക്കുന്നത്. റാലിക്ക് പോലീസ് അനുമതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടെറിയേറ്റിന്റെ ഇന്നത്തെ അവലോകന യോഗം സമാപിച്ചു. ആദ്യദിനത്തില്‍ വിവാദവിഷയങ്ങളൊന്നും യോഗം ചര്‍ച്ചയ്ക്കെടുത്തില്ല.
ഇതിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടെറിയേറ്റിന്റെ ഇന്നത്തെ അവലോകന യോഗം സമാപിച്ചു. ആദ്യദിനത്തില്‍ വിവാദവിഷയങ്ങളൊന്നും യോഗം ചര്‍ച്ചയ്ക്കെടുത്തില്ല.
പാര്‍ട്ടി സമ്മേളനങ്ങളുടെ അവലോകനം മാത്രമാണ് ഇന്ന് നടന്നത്. എം.എം മണി നടത്തിയ വിവാദ പ്രസംഗവും വിഎസ് നടത്തിയ അച്ചടക്ക ലംഘനങ്ങളും യോഗം നാളെ ചര്‍ച്ചചെയ്യാനാണ് സാധ്യത.
പ്രകാശ് കാരാട്ട്, വിഎസ്, പിണറായി വിജയന്‍, എളമരം കരീം, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
English Summery
Pinayari will attend CPIM rally in Onjiyam on 12th
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.