ADVERTISEMENT
ദേശാഭിമാനിയില്‍ പരസ്യവും വാര്‍ത്തയും നല്‍കുന്നത് പാര്‍ട്ടിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടല്ല. വലതുപക്ഷ മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്നും പിണറായി കുറ്റപ്പെടുത്തി. പെരുമ്പാവൂരില്‍ പി.ജി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എളമരം കരീമിനെതിരായ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നതല്ല. മന്ത്രിക്ക് നല്‍കാന്‍ പണം ചാക്കില്‍ കൊണ്ടുപോയെന്ന് ആരാണ് വിശ്വസിക്കുകയെന്നും പിണറായി ചോദിച്ചു.
വലതുപക്ഷ മാധ്യമങ്ങള്‍ കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടിയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. തിരുത്തേണ്ട കാര്യങ്ങള്‍ പാര്‍ട്ടി തിരുത്തേണ്ട സമയത്ത് തിരുത്താറുണ്ട്. വിവാദങ്ങള്‍ പ്ലീനം തകര്‍ക്കാന്‍ ഉദ്ദേശിച്ചതെന്നും പിണറായി തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
