SWISS-TOWER 24/07/2023

അബ്ദുറഹ്മാൻ സാഹിബിന്റെ രാഷ്ട്രീയ പൈതൃകം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശപ്പെട്ടത്: പിണറായി

 


അബ്ദുറഹ്മാൻ സാഹിബിന്റെ രാഷ്ട്രീയ പൈതൃകം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശപ്പെട്ടത്: പിണറായി
തൃശൂർ: വിപ്ലവനായകനായ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിന്റെ രാഷ്ട്രീയ പൈതൃകം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി പിണറായി വിജയൻ. അബ്ദുറഹ്മാൻ സാഹിബ് പ്രസിഡന്റും ഇ.എം.എസ് നമ്പൂതിരിപ്പാട് സെക്രട്ടറിയുമായിരുന്ന ഇടത് കെ.പി.സി.സിയാണ് സ്വാതന്ത്ര്യ സമരത്തിൽ തൊഴിലാളികളുടെ പങ്ക് തിരിച്ചറിഞ്ഞതെന്നും പിണറായി കൂട്ടിച്ചേർത്തു.

അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ‘കാഫിർ’ എന്ന് വിളിച്ച പലരും ഇപ്പോൾ അദ്ദേഹത്തെ അംഗീകരിക്കാൻ തയ്യാറാകുന്നത് നല്ല കാര്യമാണ്. സി.പി.എം കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അബ്ദു റഹ്മാൻ സാഹിബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. സാമ്രാജ്യത്വത്തിനും മതപരമായ ചേരിതിരിവിനും എതിരെ പോരാടിയ അബ്ദുറഹ്മാന്റെ നിലപാടുകൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയവുമായി സാമ്യമുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.

Keywords: Kerala, CPM, Abdul Rahman Sahib, Statement, Communist Party, EMS, KPCC, Culture, Comrade, Thrishur,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia