അധികാരത്തിലെത്തുന്നത് എല്ലാവരുടേയും സര്‍ക്കാര്‍: പിണറായി വിജയന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.05.2016) ബുധനാഴ്ച അധികാരത്തിലേറാന്‍ പോകുന്നത് എല്ലാവരുടേയും സര്‍ക്കാരാണെന്ന് കേരളത്തിലെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും അവകാശമുള്ള സര്‍ക്കാരായിരിക്കും അധികാരമേല്‍ക്കുന്നത്. ജാതി, മത, കക്ഷി രാഷ്ട്രീയത്തിന് അതീതമായിരിക്കും സര്‍ക്കാരെന്നും പിണറായി പറഞ്ഞു.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് ജനങ്ങളുടെ സഹകരണമാണ്. ഇക്കാര്യം സമൂഹവും മനസിലാക്കണം. ജനങ്ങള്‍ പുറം തിരിഞ്ഞ് നിന്നാല്‍ ജനാധിപത്യ പ്രക്രിയ പൂര്‍ണമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നീതി, സാഹോദര്യം, സമൃദ്ധി, പുരോഗതി എന്നിവ ലക്ഷ്യമിട്ടായിരിക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനം. ഇന്ന് തന്റെ ജന്മദിനമാണെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ച പിണറായി ഏവര്‍ക്കും മധുരം നല്‍കിയ ശേഷമാണ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്. സത്യപ്രതിജ്ഞ ചടങ്ങുകളെ കുറിച്ച് വിവരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ നടക്കും. പരിമിത സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനങ്ങള്‍ ഇതിനോട് സഹകരിക്കണം. സ്‌റ്റേഡിയത്തില്‍ കടക്കാന്‍ സാധിക്കാത്തവര്‍ക്ക് പുറത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. 4 ടെലിവിഷനുകള്‍ ഇവിടെ സ്ഥാപിക്കുമെന്നും പിണറായി പറഞ്ഞു.

കേന്ദ്ര നേതാക്കളായ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

താന്‍ മുഖ്യമന്ത്രിയായാല്‍ തന്റെ അടുത്തയാളാണാണെന്ന് പറഞ്ഞ് ചിലര്‍ വരും. ഇതും അഴിമതിയുടെ ഭാഗമാണ്. ഇത്തരക്കാര്‍ക്ക് എന്റെ രീതി അറിയില്ലെന്നാണ് കരുതുന്നത്. ഇങ്ങനെ ചിലര്‍ നടക്കുന്നതായി അറിഞ്ഞു. ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണമെന്നും പിണറായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അധികാരത്തിലെത്തുന്നത് എല്ലാവരുടേയും സര്‍ക്കാര്‍: പിണറായി വിജയന്‍

SUMMARY: THIRUVANANTHAPURAM, MAY 24: The new government that takes over in Kerala tomorrow will be a people's endeavour at large, according to the Chief Minister-designate Pinarayi Vijayan

Keywords: Kerala, Assembly Election, Election 2016, Pinarayi Viajayan, LDF, Deputed CM, VM Sudheeran, K Sudhakaran
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia