പ്രേമചന്ദ്രന്‍ പരമനാറിയെന്ന് പിണറായി വിജയന്‍; പരാമര്‍ശം വിവാദത്തില്‍

 


ADVERTISEMENT

കൊല്ലം: (www.kvartha.com 06.04.2014) കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. പിന്നില്‍ നിന്ന് കുത്തിയ പ്രേമചന്ദ്രന്‍ പരമനാറിയെന്ന് പിണറായി പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ല. പരമനാറിയായാല്‍ എങ്ങനെ പറയാതിരിക്കുമെന്നും പിണറായി ചോദിച്ചു. ആര്‍.എസ്.പി ഇടത് മുന്നണി വിട്ടതിന് പിന്നില്‍ അന്താരാഷ്ട്ര ഫ്രോഡുകളാണ്. ആര്‍.എസ്.പിയുടെ നീക്കം പാര്‍ട്ടിക്ക് കാണാനാകാതെ പോയി. കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.എ ബേബിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി പ്രേമചന്ദ്രനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

പ്രേമചന്ദ്രന്‍ പരമനാറിയെന്ന് പിണറായി വിജയന്‍; പരാമര്‍ശം വിവാദത്തില്‍അതേസമയം പിണറായിയുടെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കൊല്ലം ഡി.സി.സി കമ്മിറ്റി വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.ഡി സതീഷനും പിണറായിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
കാസര്‍കോട് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords : Kollam, Pinarayi Vijayan, UDF, Election, Kerala, Controversy, KPCC, DCC, Ramesh Chennithala, Election Commission, RSP, NK Premachandran. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia