കോഴിക്കോട്: കുലം കുത്തിയെന്നാല് വര്ഗവഞ്ചകന് എന്നാണര്‍ത്ഥമെന്ന് പിണറായി വിജയന്. കുലം കുത്തിയെന്നത് ഗ്രാമീണഭാഷയാണ്. മാര്‍ക്സിസ്റ്റ് പദാവലിയില്‍ കുലം കുത്തിയെന്നാല് വര്‍ഗ വഞ്ചകരെന്നാണ്. വര്‍ഗവഞ്ചകര്‍ എന്നും വര്‍ഗവഞ്ചകര്‍ തന്നെയെന്നും പിണറായി പറഞ്ഞു. സിപിഐഎമ്മിനെ തകര്‍ക്കാനുള്ള ശ്രമം നേരിടാന്‍ ഏതറ്റം വരെയും പോകും. ചന്ദ്രശേഖരന് കൊല്ലപ്പെട്ട സമയത്ത് കുലംകുത്തിയെന്ന് വിളിച്ചിട്ടില്ല. അങ്ങനെ വിളിക്കേണ്ട സമയമായിരുന്നില്ല അത്. എന്നാല്‍ വധിക്കപ്പെടുന്ന രാത്രി ടി പി ചന്ദ്രശേഖരന് വടകര ഭാഗത്തേക്ക് പോയത് എന്തിനെന്ന് അന്വേഷിക്കണം. സാധാരണക്കാര്‍ വീടണയുന്ന സമയത്താണ് ടിപി ചന്ദ്രശേഖരന് പോയത്. വിഎസ് അച്യുതാനന്ദന് പ്രകാശ് കാരാട്ടിന് കത്ത് നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്നും പിണറായി പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ടതായി ആരോപണം ഉയര്‍ന്ന റഫീഖ് റൂറല്‍ എസ് പി മുമ്പാകെ ഹാജരായത് ഒത്തുകളിയുടെ ഭാഗമായാണ്. റഫീഖിനെ ഏതുരീതിയില്‍ ഉപയോഗിക്കാനാണ് ഉദ്ദേശ്യമെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
ഒഞ്ചിയത്ത് സിപിഐഎം സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുത്തു പ്രസംഗിക്കവേയാണ് പിണറായി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ടിപി ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ പിണറായി ടിപിയെ കുലം കുത്തിയെന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. ടിപി ചന്ദ്രശേഖരന് വധത്തിനുശേഷം ഇതാദ്യമായാണ് പിണറായി വിജയന് ഒഞ്ചിയത്തെത്തുന്നത്. ടിപി വധത്തില്‍ സിപിഎമ്മുകാര്‍ അറസ്റ്റിലായ സമയത്ത് ആക്രമിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ പിണറായി സന്ദര്‍ശിച്ചു. വീടുകള്‍ പാര്‍ട്ടി പുനര്‍നിര്‍മ്മിച്ചു നല്‍കുമെന്നും പിണറായി അറിയിച്ചു.

English Summery
Pinarayi stood strong in his stand in TP murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.