കേരള മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ഉമ്മന്‍ ചാണ്ടി
Dec 11, 2016, 15:30 IST
കോട്ടയം: (www.kvartha.com 11.12.2016) സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് കേരള മുഖ്യമന്ത്രിയെ മധ്യപ്രദേശ് പോലീസ് തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാരിനെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയന് ഭോപ്പാലില്‍ ഉണ്ടായ അനുഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ് കേരള മുഖ്യമന്ത്രിക്ക് അവിടെ ഉണ്ടായത്. ഈ സംഭവത്തിന്റെ നാണക്കേട് കേരള മുഖ്യമന്ത്രിക്കല്ല മറിച്ച് മധ്യപ്രദേശിനും അവിടുത്തെ മുഖ്യമന്ത്രിക്കാണ്. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ആര്‍ എസ് എസിന്റെ പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് മധ്യപ്രദേശ് പോലീസ് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞത്.
Keywords : Kottayam, Chief Minister, Pinarayi Vijayan, Oommen Chandy, Kerala, Madhya Pradesh, Pinarayi issue: Oommen Chandy against Madhya Pradesh government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.