SWISS-TOWER 24/07/2023

കടല്‍ വില്‍പനയെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണത്തിന് പിണറായി സര്‍കാരിന് ഭയം: പ്രൊഫ. കെ വി തോമസ്

 


കാസര്‍കോട്: (www.kvartha.com 02.03.2021) പിണറായി വിജയന്‍ കേരള സൈന്യമെന്ന് വിശേഷിപ്പിച്ച മത്സ്യതൊഴിലാളികളെ ഇ എം സി സി കരാറിലൂടെ അപമാനിച്ചിരിക്കുകയാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. കെ വി തോമസ് ആരോപിച്ചു. കരാര്‍ റദ്ദാക്കിയെങ്കിലും കരാറിലേക്ക് നയിച്ച സാഹചര്യം ദുരുദ്ദേശപരമാണ്. ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ തുനിയാതെ ജൂഡിഷ്യല്‍ അന്വേഷണത്തിന് സര്‍കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Aster mims 04/11/2022
ജുഡീഷ്യല്‍ അന്വേഷണത്തിന് പിണറായി സര്‍കാരിന് ഭയമാണ്. കടലിന്റെ മക്കള്‍ക്ക് വേണ്ടി ടി എന്‍ പ്രതാപന്‍ എം പി നയിക്കുന്ന തീരദേശ സംരക്ഷണ യാത്രയുടെ വടക്കന്‍ മേഖലാജാഥ കാസര്‍കോട് കസബ കടപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ വി തോമസ്. കരാര്‍ സര്‍കാര്‍ അറിയില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. സര്‍കാരിന്റെ അനുമതിയില്ലാതെ 5,000 കോടി രൂപയുടെ പദ്ധതിക്ക് ഒരു ഉദ്യോഗസ്ഥന്‍ ധാരണാപത്രം ഒപ്പിടുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇ എം സി സിക്കാരെ കണ്ടതായി മന്ത്രി മേഴ്‌സി കുട്ടിയമ്മ സമ്മതിച്ചിട്ടുണ്ട്. കമ്പനിക്കാരെ കണ്ടോയെന്ന് ഓര്‍മയില്ലായെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണ്. 

കടല്‍ വില്‍പനയെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണത്തിന് പിണറായി സര്‍കാരിന് ഭയം: പ്രൊഫ. കെ വി തോമസ്

ഓഖി കാലത്തും,പ്രളയത്തിലും നാശനഷ്ടം സംഭവിച്ച മത്സ്യതൊഴിലാളികള്‍ക്ക് ഇനിയും ധനസഹായം നല്‍കിയിട്ടില്ല. മത്സ്യതൊഴിലാളികളുടെ കടം പൂര്‍ണമായി എഴുതി തള്ളുമെന്ന് പറഞ്ഞെങ്കിലും ഇനിയും നടപ്പിലായില്ല. തീരദേശ മല്‍സ്യതൊഴിലാളികള്‍ ഒന്നടങ്കം സര്‍കാര്‍ വഞ്ചനക്കെതിരെ തിരഞ്ഞെടുപ്പില്‍ ശക്തമായി പ്രതികരിക്കുമെന്നും കെ വി തോമസ് പറഞ്ഞു.

Keywords:  Kasaragod, News, Kerala, Pinarayi Vijayan, Politics, Government, Pinarayi fears govt for judicial probe into sea sale: Prof. KV Thomas
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia