മദ്യവില്‍പനക്കാര്‍ ശ്രീനാരായണ ഗുരുവിനെ കൂട്ടുപിടിക്കുന്നു: പിണറായി

 


മദ്യവില്‍പനക്കാര്‍ ശ്രീനാരായണ ഗുരുവിനെ കൂട്ടുപിടിക്കുന്നു: പിണറായി
തിരുവനന്തപുരം: മദ്യവില്‍പന ആഗ്രഹിക്കുന്നവര്‍ അതിനായി ശ്രീനാരായണഗുരുവിനെ കൂട്ടുപിടിക്കുകയാണെന്നു സി.പി.എം. സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. ഗുരുവിന്റെ അടിസ്ഥാന തത്വത്തില്‍ സംസാരിക്കുന്ന ഇത്തരക്കാര്‍ വിദേശമദ്യം കഴിക്കരുതെന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ല എന്നാണ് മറുപടി. ഓരാള്‍് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്, ഇദ്ദേഹത്തിനു വിദേശമദ്യഷാപ്പുണ്ടെന്നു പിണറായി പറഞ്ഞു.

എസ്.എഫ്.ഐ.യുടെ 'മദ്യാസക്തിക്കെതിരെ മാനവജാഗ്രത പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയാരുന്നു പിണറായി. ചെത്തിയെടുക്കുന്ന കള്ള് കണ്ടു വളര്‍ന്നവനാണ്. കള്ളിന്റെ രുചിയും അറിയാം. കള്ളു ചെത്തുന്ന വീട്ടിലാണു താന്‍ ജനിച്ചത് എന്നതുകൊണ്ട് ലേശം കഴിച്ചുകളയാം എന്ന നിലയായിരുന്നില്ല.

ഇടതുപക്ഷ സ്വാധീനം ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവരാണു മദ്യവില്‍പനയെ പ്രോല്‍സാഹിപ്പിക്കുന്നത്. തലമുറയെ ലഹരിയില്‍ മയക്കിക്കിടത്തിയാല്‍ പിന്നെ പ്രതികരണശേഷി ഇല്ലാതായിക്കൊള്ളുമല്ലോ.

ആ തലമുറയില്‍ മദ്യപര്‍ കുറവായിരുന്നു. ഇന്നു കല്യാണാഘോഷം മദ്യമൊഴിച്ച് ആഘോഷിക്കുകയാണ്, മരണത്തിനും വരെ മദ്യം ഒഴിവാക്കാന്‍ പറ്റാത്ത നിലയാണ് കല്യാണത്തിനുള്ള കുറിപ്പടിയില്‍ മദ്യക്കുപ്പിയുടെ കണക്കു കൂടി എഴുതി ഉറപ്പിക്കുന്ന സ്ഥിതി വിശേഷംമാണുള്ളതെന്നും പിണറായി പറഞ്ഞു. എസ്എഫ്‌ഐ സംസ്ഥാനപ്രസിഡന്റ് എം. ഷിജുഖാന്‍ അധ്യക്ഷനായിരുന്നു. കെ.കെ. ശൈലജ, എം. സ്വരാജ്, ടി.പി. ബിനീഷ്, പി. ബിജു, ചിന്താജെറോം, കെ. സതീഷ്, ആര്‍..എസ്. ബാലമുരളി  പ്രസംഗിച്ചു.

Keywords : Thiruvananthapuram, Pinarayi vijayan, CPM, Liquor, SFI, Sree Narayana Guru, Shop, M. Shiju Khan, K.K. Shailaja, Kerala, Malayalam News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia