ഫോണ്‍ചോര്‍ത്തല്‍: പി ജയരാജനും ടിവി രാജേഷും പരാതി നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഫോണ്‍ചോര്‍ത്തല്‍: പി ജയരാജനും ടിവി രാജേഷും പരാതി നല്‍കി
കണ്ണൂര്‍: പോലീസ് തങ്ങളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുകയാണെന്ന്‌ സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും ആരോപിച്ചു. ഇതുസംബന്ധിച്ച് പി ജയരാജന്‍ അഭ്യന്തരമന്ത്രിക്കും ടിവി രാജേഷ് സ്പീക്കര്‍ക്കും പരാതി നല്‍കി.

ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനിടെ താന്‍ നേരത്തെ നടത്തിയ ടെലിഫോണ്‍ സംഭാഷണം പോലീസ് നേരിട്ട് കേള്‍പ്പിച്ചതായി രാജേഷ് പരാതിയില്‍ പറയുന്നു. നിയമസഭാംഗം എന്ന നിലയില്‍ തന്റെ അവകാശത്തില്‍ കൈകടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് രാജേഷിന്റെ ആവശ്യം. 

മൂന്ന് മാസക്കാലമായി പാര്‍ട്ടി ഓഫീസിലും വീട്ടിലുമുള്ള തന്റെ ഫോണ്‍ ചോര്‍ത്തുകയാണെന്നാണ് പി ജയരാജന്റെ പരാതി. ഷുക്കൂര്‍ വധക്കേസില്‍ ഇന്നലെ നാല് മണിക്കൂറോളം ടി വി രാജേഷിനെ ചോദ്യം ചെയ്തു. പി ജയരാജനെ നാളെ വീണ്ടും ചോദ്യംചെയ്യും. സാഹചര്യം വന്നാല്‍ പി ജയരാജനേയും ടി വി രാജേഷിനേയും അറസ്റ്റ് ചെയ്യുമെന്ന് കണ്ണൂര്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ വ്യക്തമാക്കി.

English Summery
Phone tapping: P Jayrajan and TV Rajesh submit complaints 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia