നമോ വിചാര്‍ മഞ്ചിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സി.പി.എമ്മിലേക്ക്
Feb 8, 2014, 16:00 IST
കണ്ണൂര്‍: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും രാജിവെച്ച 100 ഓളം പ്രവര്‍ത്തര്‍ സി.പി.എമ്മില്‍ ചേരാനൊരുങ്ങുന്നു. നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സി.പി.എമ്മിലെത്തിയതിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സി.പി.എമ്മിലേക്ക് പോകാനൊരുങ്ങുന്നത്.
സി.പി.എമ്മിന്റെ ശക്ത കേന്ദ്രമായ നാറാത്ത് നിന്നുമുള്ള പ്രവര്‍ത്തകരാണ് പാര്‍ട്ടിയുമായുണ്ടായ അഭിപ്രായ ഭിന്നത മൂലം രാജിവെച്ച് സി.പിഎമ്മില്‍ ചേരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നയിക്കുന്ന കേരളരക്ഷാ മാര്‍ച്ചിന് കണ്ണൂരില്‍ നല്കുന്ന സ്വീകരണ ചടങ്ങില്‍ ഇവരെ സ്വീകരിക്കും. സി.പി.എമ്മില്‍ ചേരുന്നത് സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനുമായി വിമത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയിരുന്നു.
കഴിഞ്ഞ മാസം ബി.ജെ.പി വിമതരായ നമോവിചാര്‍ മഞ്ചിന്റെ 2,000ത്തോളം പ്രവര്‍ത്തകര്‍ രാജിവെച്ച് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉള്‍പെടെയുള്ള നേതാക്കളാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ ചേര്‍ത്തത്. ഇതിനിടയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പാര്‍ട്ടിയിലേക്കെത്തുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Kannur, CPM, Resignation, Pinarayi vijayan, P Jayarajan, Kerala, Politics, BJP, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.